പൈലറ്റ് സര്ക്കാര്വിരുദ്ധന്; ലക്ഷ്യം പകപോക്കല്‍?
കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം പറത്തിയിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ സര്‍ക്കാര്‍ വിരുദ്ധനെന്ന് തെളിഞ്ഞു. മലേഷ്യന്‍ സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ അടുത്ത അനുയായി ആയിരുന്നു പൈലറ്റ് സഹാരി അഹമ്മദ് ഷാ.
പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിനെ വിചാരണ കോടതിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സഹാരി അഹമ്മദ് ഷാ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അന്‍വര്‍ ഇബ്രാഹിമിന് അഞ്ച് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

ഇതായിരിക്കാം മുഖ്യ പൈലറ്റ് സഹാരി അഹമ്മദ് ഷായെ വിമാനം റാഞ്ചാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. എന്നാല്‍ റാഞ്ചിയ വിമാനം എവിടെ എന്ന കാര്യത്തില്‍ മാത്രം ആശയക്കുഴപ്പം തുടരുകയാണ്.
വിമാനത്തിലെ പൈലറ്റുമാരെക്കുറിച്ചും മറ്റ് ജീവനക്കാരെ കുറിച്ചും തുടക്കത്തില്‍ യാതൊരു സംശയവും പ്രകടിപ്പിക്കാതിരുന്ന മലേഷ്യ ഇപ്പോള്‍ ആ രീതിയില്‍ ഉള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സഹാരി അഹമ്മദ് ഷായുടെ വീട് പോലീസ് പരിശോധിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ കുടുംബം രണ്ട് ദിവസം മുമ്പ് വീട് വിട്ടു പോയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇബ്രാഹിമിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതില്‍ സഹാരി ക്രുദ്ധനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം മരിച്ചു എന്ന് എഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണത്രെ സഹാരി അഹമ്മദ് ഷാ വിമാനം കാണാതായ ദിവസം ജോലിക്കെത്തിയത്.
എന്തായാലും സംശയങ്ങള്‍ ഇപ്പോള്‍ നീളുന്നത് പൈലറ്റ് സഹാരിയിലേക്ക് തന്നെയാണ്. എന്നാല്‍ കോ പൈലറ്റ് ഈ റാഞ്ചലിന് കൂട്ടുനിന്നിട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെടുത്തിയതിന് ശേഷം വിമാനത്തിന്റെ കുത്തനെ ഉള്ള മുകളിലേക്കുളള കുതിച്ച് കയറ്റവും പെട്ടെന്നു തന്നെ താഴേക്ക് കൂപ്പു കുത്തിയതും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. പിന്നീട് സഹാരിയുടെ നിര്‍ബന്ധത്തിന് സഹ പൈലറ്റ് വഴങ്ങിയിട്ടുണ്ടാകണം.
ഏഴ് മണിക്കൂറോളം വിമാനം പിന്നീട് പറന്നിട്ടുണ്ടെന്നാണ് ഉപഗ്രഹവിവരങ്ങള്‍ നല്കുന്ന സൂചന. അങ്ങനെയെങ്കില്‍ വിമാനം സഹാരി അഹമ്മദ് ഷാ എവിടെയെങ്കിലും ഇറക്കിയിട്ടുണ്ടാകുമോ. ആതോ തന്റെ പ്രിയനേതാവ് ജയിലില്‍ അടക്കപ്പെട്ടതിന്റെ രോഷത്തില്‍ 238 പേരേയും കൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പ് കുത്തിയിട്ടുണ്ടാകുമോ....
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications