പൈലറ്റിന് നന്ദി പറഞ്ഞുകൊണ്ടുള്ള കത്ത് വൈറലാകുന്നു
പാരിസ്: വിമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ തന്നെ സുരക്ഷിതമായി എത്തിച്ച പൈലറ്റിന് നന്ദി പറഞ്ഞുകൊണ്ട് ഒരു യാത്രക്കാരി എഴുതിയ കത്ത് ഓണ്‍ലൈനില്‍ വൈറലാകുന്നു. യു.കെ പൗരന് ആയ ജെയ് ദില്ലന് എന്ന പൈലറ്റ് ട്വീറ്റ് ചെയ്ത കത്ത് ആയിരക്കണക്ക് ആളുകള്‍ റീട്വീറ്റ് ചെയ്തു. ജെയ് ദില്ലന് എന്നയാളുടെ സഹപ്രവര്‍ത്തകനാണ് യാത്രക്കാരി സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ലഭിച്ചത്.
കുടുംബത്തോടൊപ്പം വീണ്ടും ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വീട്ടില്‍ സുരക്ഷിതമായി എത്തിച്ച താങ്കളോട് ഏറെ നന്ദിയുമുണ്ട്. ആല്‍പ്സ് പര്‍വത നിരകളില്‍ 150 പേര് മരണമടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ താങ്കളോട് നന്ദിപറയേണ്ടത് എന്റെ കടമയാണ്. എന്നിങ്ങിനെ നന്ദിപ്രകാശിപ്പിച്ചുകൊണ്ടാണ് ഇംഗ്ലണ്ടില്‍ നിന്ന് സ്പെയിനിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരിയുടെ എഴുത്ത്.

നൂറകണക്കിന് പേര്‍ക്ക് ആകാശയാത്രങ്ങളില് ജീവന് നഷ്ടപ്പെടുമ്പോള്‍ ജീവന് പണയപ്പെടുത്തിയും തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്ന പൈലറ്റുകളെ ആരും നന്ദിയോട് സ്മരിക്കാറില്ലെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. യാത്രക്കാരിയുടെ കത്ത് ഓരോ യാത്രികനുമുള്ള ഓര്‍മപ്പെടുത്തലാണെന്നും ചിലര്‍ പ്രതികരിച്ചു.
വിമാന ദുരന്തങ്ങള്‍ മാധമങ്ങളിലെ സ്ഥിരം വാര്‍ത്തയായതോടെ എത്രമാത്രം ആശങ്കയോടെയാണ് യാത്രക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് കത്ത് ബോധ്യപ്പെടുത്തുന്നു. പൈലറ്റ് അടക്കമുള്ള വിമാനജോലിക്കാര്‍ പല കാര്യങ്ങളിലും വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്നതില്‍ അവര്‍ക്കുള്ള പങ്ക് നിസ്തുലമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications