കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റിന് നന്ദി പറഞ്ഞുകൊണ്ടുള്ള കത്ത് വൈറലാകുന്നു

  • By Gokul
Google Oneindia Malayalam News

പാരിസ്: വിമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ തന്നെ സുരക്ഷിതമായി എത്തിച്ച പൈലറ്റിന് നന്ദി പറഞ്ഞുകൊണ്ട് ഒരു യാത്രക്കാരി എഴുതിയ കത്ത് ഓണ്‍ലൈനില്‍ വൈറലാകുന്നു. യു.കെ പൗരന്‍ ആയ ജെയ് ദില്ലന്‍ എന്ന പൈലറ്റ് ട്വീറ്റ് ചെയ്ത കത്ത് ആയിരക്കണക്ക് ആളുകള്‍ റീട്വീറ്റ് ചെയ്തു. ജെയ് ദില്ലന്‍ എന്നയാളുടെ സഹപ്രവര്‍ത്തകനാണ് യാത്രക്കാരി സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ലഭിച്ചത്.

കുടുംബത്തോടൊപ്പം വീണ്ടും ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വീട്ടില്‍ സുരക്ഷിതമായി എത്തിച്ച താങ്കളോട് ഏറെ നന്ദിയുമുണ്ട്. ആല്‍പ്‌സ് പര്‍വത നിരകളില്‍ 150 പേര്‍ മരണമടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ താങ്കളോട് നന്ദിപറയേണ്ടത് എന്റെ കടമയാണ്. എന്നിങ്ങിനെ നന്ദിപ്രകാശിപ്പിച്ചുകൊണ്ടാണ് ഇംഗ്ലണ്ടില്‍ നിന്ന് സ്‌പെയിനിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരിയുടെ എഴുത്ത്.

pilot-letter

നൂറകണക്കിന് പേര്‍ക്ക് ആകാശയാത്രങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ജീവന്‍ പണയപ്പെടുത്തിയും തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്ന പൈലറ്റുകളെ ആരും നന്ദിയോട് സ്മരിക്കാറില്ലെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. യാത്രക്കാരിയുടെ കത്ത് ഓരോ യാത്രികനുമുള്ള ഓര്‍മപ്പെടുത്തലാണെന്നും ചിലര്‍ പ്രതികരിച്ചു.

വിമാന ദുരന്തങ്ങള്‍ മാധമങ്ങളിലെ സ്ഥിരം വാര്‍ത്തയായതോടെ എത്രമാത്രം ആശങ്കയോടെയാണ് യാത്രക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് കത്ത് ബോധ്യപ്പെടുത്തുന്നു. പൈലറ്റ് അടക്കമുള്ള വിമാനജോലിക്കാര്‍ പല കാര്യങ്ങളിലും വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്നതില്‍ അവര്‍ക്കുള്ള പങ്ക് നിസ്തുലമാണ്.

English summary
Pilot shares Woman Thanks letter For Getting Her Home Safely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X