ഉപഭോക്താവിനെ തടിച്ചിയാക്കി ;പിസാ ഹട്ട് മാപ്പ് പറഞ്ഞു
സിംഗപ്പൂര്‍ : അല്‍പ്പം വണ്ണമുളളവരെ തടിയനെന്നോ തടിച്ചിയെന്നോ വിളിച്ച് കളിയാക്കുന്നത് സാധാരണയാണ്. സൃഹൃത്തുക്കളാണെങ്കില് ചിരിച്ചുതള്ളാം. എന്നാല്‍ വഴിയെ പോകുന്നവര്‍ അങ്ങനെ തോന്നിയപോലെ അഭിസംബോധന ചെയ്താല്‍ നോക്കിനില്‍ക്കേണ്ട കാര്യമുണ്ടോ. ഇവിടെ ഉപഭോക്താവിനെ തടിച്ചിയെന്ന് അഭിസംബോധന ചെയ്തതിന് മാപ്പുപറഞ്ഞിരിക്കുകയാണ് സിംഗപ്പൂരിലെ പിസാ ഹട്ട്.
പിസ വാങ്ങാനെത്തിയ സ്ത്രീയുടെ ബില്ലില്‍ അവരെ തിരിച്ചറിയാനായി ' പിങ്ക് ഫാറ്റ് ലേഡി ' എന്ന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പിസാ ഹട്ട് ജീവനക്കാര്‍ കുടുങ്ങിയത്. പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു എയ്ലി സി എന്ന സ്ത്രീ. തിരക്കുളള സമയമായതിനാല്‍ എളുപ്പം ആളെ മനസ്സിലാക്കാനാണ് ജീവനക്കാര്‍ ഇങ്ങനൊരു ബുദ്ധി പ്രയോഗിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സ്ത്രീ പിസാ ഹട്ട് സിംഗപ്പൂരിന്റെ ഫേസ്ബുക്ക് പേജില്‍ ബില്ലിന്റെ പടം സഹിതം താന്‍ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്തു.

''ഉപഭോക്താവ് എന്ന നിലയില്‍ ബഹുമാനിക്കപ്പെടണം. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. തന്റെ ശരീരപ്രകൃതിയെക്കുറിച്ച് പറയേണ്ട കാര്യം ആവശ്യമില്ല '' - സ്ത്രീ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്ത്രീയ്ക്കുണ്ടായ അപമാനത്തില്‍ മാപ്പുചോദിക്കുന്നതായും കാണിച്ച് പോസ്റ്റിട്ട് ഒടുവില്‍ പിസാ ഹട്ട് മാനേജ്മെന്റ് തടിയൂരുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications