കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഭോക്താവിനെ തടിച്ചിയാക്കി ;പിസാ ഹട്ട് മാപ്പ് പറഞ്ഞു

Google Oneindia Malayalam News

സിംഗപ്പൂര്‍ : അല്‍പ്പം വണ്ണമുളളവരെ തടിയനെന്നോ തടിച്ചിയെന്നോ വിളിച്ച് കളിയാക്കുന്നത് സാധാരണയാണ്. സൃഹൃത്തുക്കളാണെങ്കില്‍ ചിരിച്ചുതള്ളാം. എന്നാല്‍ വഴിയെ പോകുന്നവര്‍ അങ്ങനെ തോന്നിയപോലെ അഭിസംബോധന ചെയ്താല്‍ നോക്കിനില്‍ക്കേണ്ട കാര്യമുണ്ടോ. ഇവിടെ ഉപഭോക്താവിനെ തടിച്ചിയെന്ന് അഭിസംബോധന ചെയ്തതിന് മാപ്പുപറഞ്ഞിരിക്കുകയാണ് സിംഗപ്പൂരിലെ പിസാ ഹട്ട്.

പിസ വാങ്ങാനെത്തിയ സ്ത്രീയുടെ ബില്ലില്‍ അവരെ തിരിച്ചറിയാനായി ' പിങ്ക് ഫാറ്റ് ലേഡി ' എന്ന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പിസാ ഹട്ട് ജീവനക്കാര്‍ കുടുങ്ങിയത്. പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു എയ്‌ലി സി എന്ന സ്ത്രീ. തിരക്കുളള സമയമായതിനാല്‍ എളുപ്പം ആളെ മനസ്സിലാക്കാനാണ് ജീവനക്കാര്‍ ഇങ്ങനൊരു ബുദ്ധി പ്രയോഗിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സ്ത്രീ പിസാ ഹട്ട് സിംഗപ്പൂരിന്റെ ഫേസ്ബുക്ക് പേജില്‍ ബില്ലിന്റെ പടം സഹിതം താന്‍ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്തു.

pizza

''ഉപഭോക്താവ് എന്ന നിലയില്‍ ബഹുമാനിക്കപ്പെടണം. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. തന്റെ ശരീരപ്രകൃതിയെക്കുറിച്ച് പറയേണ്ട കാര്യം ആവശ്യമില്ല '' - സ്ത്രീ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്ത്രീയ്ക്കുണ്ടായ അപമാനത്തില്‍ മാപ്പുചോദിക്കുന്നതായും കാണിച്ച് പോസ്റ്റിട്ട് ഒടുവില്‍ പിസാ ഹട്ട് മാനേജ്‌മെന്റ് തടിയൂരുകയായിരുന്നു.

English summary
Pizza Hut apologized to a customer described as a Pink Fat Lady. The incident happened in Singapore. Lady posted on Pizza Hut Singapore's Facebook page a photo of the receipt, saying she felt insulted at the description.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X