പിസ ഉണ്ടാക്കിയ വിവാദം
ഓസ്‌ട്രേലിയ :' പിസ വാങ്ങൂ, സൗജന്യമായി വളര്‍ത്തുമൃഗത്തെ നേടൂ 'പിസാ ഹട്ടിന്റെ പ്രമോഷനുവേണ്ടി കടയില്‍ നിന്ന് പിസ വാങ്ങിക്കുന്നവര്‍ക്ക് ചെറിയ മൃഗങ്ങളെ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച കടയുടമ അവസാനം കുടുങ്ങി. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുളള പിസാ ഹട്ടിന്റെ സ്റ്റോറിലാണ് ഈ വിവാദ സംഭവം അരങ്ങേറിയത്. പിസ വാങ്ങുന്നവര്‍ക്ക് വളര്‍ത്താനായി മൃഗങ്ങളെ നല്‍കുന്നുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായതോടെയാണ് മൃഗസ്‌നേഹികള്‍ രംഗത്തെത്തിയത്.
പുതുതായി ആരംഭിച്ച പിസാ ഹട്ടിന്റെ പ്രമോഷനുവേണ്ടിയാണ് പിസ വാങ്ങുന്നവര്‍ക്ക് സൗജന്യമായി തൊട്ടടുത്ത പെറ്റ് ഷോപ്പില്‍ നിന്ന് ചെറിയ മൃഗങ്ങളെ നല്‍കാന്‍ തീരുമാനിച്ചത്. ' 10 വലിയ പിസ വാങ്ങൂ, സൗജന്യമായി വളര്‍ത്തുമൃഗത്തെ
നേടൂ ' എന്ന ബോര്‍ഡും ഇതിനായി കടയ്ക്ക് മുന്നില്‍ തൂക്കിയിരുന്നു. സംഭവം വിവാദമായതോടെ പിസാ ഹട്ടിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി മൃഗസ്‌നേഹികള്‍ പാഞ്ഞെത്തി. കടയുടെ പ്രമോഷന്‍ കാര്യങ്ങള്‍ക്കുളള കളിപ്പാട്ടങ്ങളായി മൃഗങ്ങളെ കാണരുതെന്നായിരുന്നു പലരുടെയും അഭിപ്രായം.

മൃഗസ്‌നേഹികളും വിവിധ സംഘടനകളും രംഗത്തെത്തിയതോടെ പിസാ ഹട്ട് ഉടമകള്‍ വെളള പേപ്പര്‍ ഉപയോഗിച്ച് ബോര്‍ഡ് മറച്ചു. എന്നാല്‍ ബോര്‍ഡ് പൂര്‍ണമായും നീക്കണമെന്ന ആവശ്യത്തില്‍ സംഘടനാ ഭാരവാഹികള്‍ ഉറച്ചുനിന്നു. അതേ സമയം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മെല്‍ബണിലെ ഈ പിസാ ഹട്ട് സ്‌റ്റോറില്‍ ഇത്തരമൊരു പ്രമോഷന്‍ അരങ്ങേറിയതെന്ന അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ പിസാ ഹട്ട് രംഗത്തെത്തി. ഇതോടെ ഇവര്‍ ബോര്‍ഡ് പൂര്‍ണമായും നീക്കം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications