വിമാനം കത്തിയമര്‍ന്നു..!! യാത്രക്കാര്‍ നൂറ്റിനാല്‍പ്പത്തിയൊന്നു പേര്‍..!! ഞെട്ടിക്കുന്ന വീഡിയോ..!!
പെറു: പെറുവിലെ ഫ്രാന്‍സിസ്‌കോ ക്ലെയര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. 141 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പെറുവിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 737-300 വിമാനമാണ് കത്തിയമര്‍ന്നത്. എന്നാല്‍ നൂറ്റിനാല്‍പ്പത്തിയൊന്ന് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
Read Also: പ്രവാസികള്‍ക്ക് വന്‍തിരിച്ചടി..!! വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി..!!
Read Also: ശശീന്ദ്രനെ വിളിച്ചതാര്..?? എന്തിനാണ് വിളിച്ചത്..? ഹണി ട്രാപ്പോ..??എല്ലാം മൂന്ന് മാസത്തിനകം അറിയാം !!
Read Also: കാശിനുവേണ്ടി അയാൾ തന്നെക്കൊണ്ട് ചെയ്യിച്ചത്...!! ഗര്‍ഭിണിയായപ്പോഴും..!!ചാര്‍മിള പൊട്ടിത്തെറിക്കുന്നു

ജൗജ്വായിലെ ആന്‍ഡിയന്‍ നഗരത്തിന് അടുത്തുള്ള വിമാനത്താവളത്തിലാണ് അപകടം നടന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് നാലരോടെയാണ് വിമാനത്തിന് തീപിടിച്ചത്. റണ്‍വേയിലേക്ക് ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുഭാഗം തെന്നിനീങ്ങുകയും തീപിടിക്കുകയുമായിരുന്നു.

വിമാനത്തിന്റെ വലതുഭാഗം പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ യാത്രക്കാരെ മുഴുവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. അഗ്നിശമന സേന ഏറെ നേരം ശ്രമം നടത്തിയിട്ടാണ് തീ അണയ്ക്കാന്‍ സാധിച്ചത്. യാത്രക്കാരില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തായിട്ടില്ല. എന്നാല്‍ ലാന്‍ഡിങ്ങിനിടെ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെടുകയും വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങുകയും അങ്ങനെ തീപിടിക്കുകയുമാണ് ഉണ്ടായതെന്നാണ് യാത്രക്കാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വ്യോമയാന അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം കത്തുന്നതിന്റെ വീഡിയോ കാണാം












Click it and Unblock the Notifications