Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കി വിമാനം തകര്‍ന്നു വീണു..വന്‍ ദുരന്തം.. !! കുട്ടികളടക്കം 32 മരണം

കിർഗിസ്മാാനിൽ വിമാനം തകർന്നുവീണ് ദുരന്തം. തകർന്ന് വീണത് ജനവാസ മേഖലയിൽ.

ബിഷ്കേക്ക് : കിര്‍ഗിസ്താനിലെ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് കുട്ടികളടക്കം 20 പേര്‍ മരിച്ചു. തുര്‍ക്കിയുടെ വിമാനമാണ് തകര്‍ന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യത

തുര്‍ക്കി എയര്‍ലൈന്‍സിന്റെ ബോയിങ് 747 കാര്‍ഗോ വിമാനമാണ് തകര്‍ന്നുവീണത്. 6 കുട്ടികളടക്കം 32 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുരന്തം ഗ്രാമത്തിൽ

വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഈ ഗ്രാമത്തിലെ ആളുകളാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം വീടുകളും അപകടത്തില്‍ തകര്‍ന്നു.

പൈലറ്റടക്കം കൊല്ലപ്പെട്ടു

വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരില്‍ പൈലറ്റടക്കം മൂന്ന് പേരും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് യാത്രക്കാരൊന്നും വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.

കാലാവസ്ഥ വില്ലനായി

കിര്‍ഗിസ്താന്റെ തലസ്ഥാനമായ ബിഷ്‌കേക്കിലെ മനാസ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് ദുരന്തമുണ്ടായത്. മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കനത്ത മൂടൽമഞ്ഞ്

കനത്ത മൂടല്‍ മഞ്ഞില്‍ ദിശ നഷ്ടപ്പെട്ട് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ.പ്രാദേശിക സമയം രാവിലെ 7.30തോടുകൂടിയാണ് ദുരന്തമുണ്ടായത്.

രക്ഷാപ്രവർത്തനം ഊർജിതം

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉപപ്രധാനമന്ത്രി മുഖാമെത്കലി അബുല്‍ഗസീവ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+