നേപ്പാളില്‍ ഇന്ത്യക്കാര്‍ അടങ്ങിയ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു, ഒരു മണിക്കൂര്‍ ബന്ധമില്ല
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവരുമായി യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായി. ഒരു മണിക്കൂറോളം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. പൊക്കാരയില്‍ നിന്ന് ജോംസോമിലേക്ക് 22 യാത്രക്കാരുമായി തിരിച്ച വിമാനമാണ് കുറച്ച് നേരത്തേക്കെങ്കിലും ആശങ്കയുണ്ടാക്കിയത്. വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വിദേശ പൗരന്മാര്‍ വേറെയുമുണ്ടായിരുന്നു. ബാക്കിയുള്ളവരെല്ലാം നേപ്പാളി പൗരന്മാരാണ്. നേപ്പാളിന്റെ താര എയര്‍ 9 എന്‍എഇടി ഇരട്ട എഞ്ചിന്‍ വിമാനമാണ് ഇതെന്ന് നേപ്പാള്‍ പറയുന്നു. രാവിലെ 9.55ഓടെയാണ് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായത്. വിമാനത്തെ ട്രേസ് ചെയ്യാന്‍ ഹെലികോപ്ടര്‍ തിരച്ചിലും ഒരുക്കിയിരുന്നു. പ്രഭാകര്‍ പ്രസാദ് ജിമിരെ ആയിരുന്നു പൈലറ്റ്.













Click it and Unblock the Notifications