കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ സുഡാനില്‍ ചെറുവിമാനം പുഴയില്‍ തകര്‍ന്ന് 19 മരണം: കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ രക്ഷപ്പെട്ടു

  • By Sumi
Google Oneindia Malayalam News

ജുബ: ദക്ഷിണ സുഡാനില്‍ ചെറുവിമാനം പുഴയില്‍ തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു. ജുബ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യിരോള്‍ നഗരത്തിലേക്ക് പറന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്തു നിന്ന് ഒരു കുട്ടി, സഹപൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് വാര്‍ത്താവിതരണ മന്ത്രി തബാന്‍ അബ്ദുല്‍ അഗ്വെയ്ക്ക് അറിയിച്ചു.

19 സീറ്റുള്ള വിമാനമാണ് തകര്‍ന്നുവീണത്. ജീവനക്കാരടക്കം 22 പേരാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് അറിയുന്നത്. കടുത്ത മഞ്ഞിനെ തുടര്‍ന്ന് വിമാനം പെട്ടെന്ന് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

sudanaircraft-

ജീവകാരുണ്യ സംഘടനയുമായി പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ ഡോക്ടറാണ് രക്ഷപ്പെട്ട മൂന്നാമത്തെയാള്‍. ഇയാളെ അടിയന്തര ശസ്ത്രിക്രിയക്ക് വിധേയനാക്കിയതായി മന്ത്രി അറിയിച്ചു. യിറോളിലെ ആഗ്ലിക്കന്‍ ബിഷപ്പ് സൈമണ്‍ അഡറ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. യുദ്ധംതകര്‍ത്ത തെക്കന്‍ സുദാനില്‍ ഇത്തരത്തിലുള്ള വിമാനം തകര്‍ച്ച ഇതിനു മുമ്പും ഉണ്ടായിരുന്നു. 2015ല്‍ ജുബ വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന പഴയ സോവിയറ്റ് കാലത്തുള്ള അന്റോണോവ് വിമാനം ടേക്കോഫിന് തൊട്ടുടനെ തകര്‍ന്നുവീണ് 36 യാത്രക്കാര്‍ മരിച്ചിരുന്നു. 2017ല്‍ വിമാനം റണ്‍വേയിലുണ്ടായിരുന്ന ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്താളത്തിലുണ്ടായിരുന്ന 37 യാത്രക്കാര്‍ അല്‍ഭുതകരമായി ലക്ഷപ്പെട്ടിരുന്നു.

English summary
At least 19 people died in South Sudan when a small aircraft carrying passengers from Juba International Airport to the city of Yirol crashed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X