വിമാനം നിയന്ത്രണം വിട്ട് നടുറോഡില്‍ പറന്നിറങ്ങി!!! വീഡിയോ...
മിലാന്‍: നിയന്ത്രണം വിട്ട് വിമാനം റണ്‍വേയിലെ മതിലും തകര്‍ത്ത് നടുറോഡിലേക്ക് ഇടിച്ചിറങ്ങി. ഇറ്റലിയിലെ മിലാനിലാണ് അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്നും നിയന്ത്രണം വിട്ട് റോഡിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ചരക്ക് വിമാനമാണ് അപടകത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കകളില്ല.
ഡിഎച്ച്എല്‍ കമ്പനിയുടെ ബോയിംഗ് 737-400 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇടിച്ച് തെറിപ്പിച്ച് റോഡിന് കുറുകെ നിന്ന വിമാനം ക്രയിന്‍ ഉപയോഗിച്ചാണ് പിന്നീട് മാറ്റിയത്.

ചിലവുകുറഞ്ഞ യാത്രാ-കാര്‍ഗോ സര്‍വ്വീസുകള്‍ക്ക് വേണ്ടിയാണ് ഈ വിമാനം ഉപയോഗിക്കാറുള്ളത്. വിമാനത്തിന്റെ നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്ന് ഇതുവരയും സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടന്ന് വരികയാണ്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനും ഉദ്യോഗസ്ഥര്‍ക്കും പരിക്കുകളൊന്നുമില്ലെന്നാണ് വിവരം. അപകടത്തെതുടര്‍ന്ന് രണ്ടര മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു. ഇതിനെത്തുടര്‍ന്ന് 15 വിമാനങ്ങളുടെ യാത്ര റദ്ദാക്കി.
Read More: പുഞ്ഞാറിലെ തോല്‍വി; സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications