കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം കിട്ടിയെന്ന് വീഡിയോ, ക്ലിക്കിയാല്‍ വൈറസ്

Google Oneindia Malayalam News

ദില്ലി: കാണാതായ മലേഷ്യന്‍ വിമാനം കണ്ടുകിട്ടി എന്നൊരു വാര്‍ത്ത ഫേസ്ബുക്കില്‍ കണ്ടാല്‍ ക്ലിക്ക് ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കണം. നല്ല ഒന്നാന്തരം വൈറസാണ് ഈ ലിങ്കിലുള്ളത്. ബര്‍മുഡ ട്രയാങ്കിളില്‍ വിമാനം കിട്ടി എന്ന തലക്കെട്ടും വീഡിയോയും ആണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്.

239 ആളുകളാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. ഓരോ ദിവസവും അഭ്യൂഹങ്ങള്‍ കൂടിക്കൂടി വരുന്നതല്ലാതെ വിമാനം എവിടെപ്പോയി എന്നോ എന്ത് സംഭവിച്ചു എന്നോ സ്ഥിരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകം മുഴുവന്‍ ഈ യാത്രക്കാര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കുകയാണ്. ആള്‍ക്കാരുടെ ആ കാത്തിരിപ്പ് മുതലെടുത്താണ് ഈ തലക്കെട്ടും ലിങ്കും വൈറലാകുന്നത്.

malaysia-flight

ഈ ലിങ്കിലോ കൂടെയുള്ള വീഡിയോയിലോ ക്ലിക് ചെയ്യുമ്പോള്‍ വൈറസുകളും മാല്‍വെയറുകളും സ്‌പൈവെയറുകളും കംപ്യൂട്ടറില്‍ കയറിപ്പറ്റും. ഹാക്കര്‍മാരുടെ വെബ് സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ട ശേഷം വീഡിയോ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക എന്ന സന്ദേശമാണ് കാണുക. വീഡിയോ കാണാന്‍ സോഷ്യല്‍ സൈറ്റുകളില്‍ വാര്‍ത്ത ഷെയര്‍ ചെയ്യാനുള്ള ബട്ടനാണ് കാണുക. ഇത് വഴിയാണ് ഈ വീഡിയോ ഇത്ര വേഗം പ്രചരിക്കുന്നത്.

വിമാനം കണ്ടുകിട്ടി, യാത്രക്കാര്‍ സുരക്ഷിതര്‍, മലേഷ്യന്‍ വിമാനത്തിന് വേണ്ടി പ്രാര്‍ഥിക്കൂ തുടങ്ങിയ തലക്കെട്ടുകളിലായാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ഈ ലിങ്കുകള്‍ പ്രചരിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവേശം കേറി ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക മാത്രമേ ഇതിനൊരു പോംവഴിയുള്ളൂ. അല്ലെങ്കില്‍ പോസ്റ്റ് ഷെയറായി സ്വന്തം വാളിലും കാണേണ്ടിവരും.

English summary
Missing plane found in Bermuda Triangle. Viral Facebook links are profiting hackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X