കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വിമാനം കണ്ടെത്തി... അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം

  • By Soorya Chandran
Google Oneindia Malayalam News

സാന്റിയാഗോ: അമ്പത് വര്‍ഷങ്ങള്‍... നീണ്ട അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ വിമാനത്തെക്കുറിച്ച വിവരം ലഭിച്ചു. അമ്പത് അല്ല സത്യത്തില്‍ 54 വര്‍ഷങ്ങള്‍...

1961 ഏപ്രില്‍ മൂന്നിനാണ് ഡഗ്ലസ് ഡിസി-3 വിമാനം 24 യാത്രക്കാരുമായി അപ്രത്യക്ഷമായത്. ഇത്രനാളായിട്ടും വിമാനം എവിടെപ്പോയെന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല.

ഒടുവില്‍ ചിലിയിലെ ആന്‍ഡസ് പര്‍വ്വത നിരകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിലിയില്‍ നിന്നുള്ള ചില പര്‍വ്വതാരോഹകര്‍ ആണ് വിമാനം കണ്ടെത്തിയത്.

Flight Found

ഇതൊരു വെറും വിമാനം ആയിരുന്നില്ല. ചിലിയെ സംബന്ധിച്ച് ഏറെ പ്രമുഖരായ ചിലും ആ വിമാനത്തില്‍ ഉണ്ടായിരുന്നു. ചിലിയിലെ പ്രസിദ്ധരായ എട്ട് ഫുട്‌ബോള്‍ താരങ്ങളും അവരുടെ പരിശാലകനും ആ വിമാനത്തില്‍ ഉണ്ടായിരുന്നു. രാജ്യത്തെ സംബന്ധിച്ച് കനത്ത നഷ്ടം തന്നെ ആയിരുന്നു അത്.

സമുദ്ര നിരപ്പില്‍ നിന്ന് 10,500 അടി ഉയരത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. വിമാനാവശിഷ്ടങ്ങള്‍ക്ക് ചുറ്റും മനുഷ്യരുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്നുണ്ടെന്നും പര്‍വ്വതാരോഹകര്‍ പറയുന്നു.

മാസങ്ങള്‍ നീണ്ട തിരച്ചില്‍ അന്ന് നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് മരിച്ചവരുടെ പ്രതീകാത്മക ശവ സംസ്‌കാരവും നടത്തി.

English summary
Chilean mountaineers say they have found the wreckage of a plane that crashed in the Andes 54 years ago, killing 24 people, including eight members of a professional soccer team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X