ദുബായില്‍ സ്‌കൈ ഡൈവിങ്ങിനിടെ ചെറുവിമാനം വീണു!!!
ദുബായ്: മറീനയില്‍ സ്‌കൈ ഡൈവിങ്ങിനിടെ, ചെറുവിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പൈലറ്റ് ഉള്‍പ്പടെ ആര്‍ക്കും ഗുരുതര പരുക്കില്ല. ഇന്ന് രാവിലെ, ദുബായ് മറീന ജലാശയത്തിന് സമീപമാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസും അറിയിച്ചിട്ടുണ്ട്.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയം സ്‌കൈ ഡൈവ് ചെയ്യാനായി എത്തിയവരും ഈ ചെറു വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നു.

അതേസമയം, ഈ വര്‍ഷം ഇത് രണ്ടാമത്തെ അപകടം ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ, സ്‌കൈ ഡൈവ് എന്നത്, ചെറിയരീതിയില്‍ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണെന്ന് സ്‌കൈ ഡൈവ് പ്രേമികള്‍ പറയുന്നു.












Click it and Unblock the Notifications