2 മണിക്കൂര്‍ കൊണ്ട് ലാന്‍ഡ് ചെയ്യേണ്ട വിമാനം 7ാം മണിക്കൂറില്‍ നിലംതൊട്ടു; പുറപ്പെട്ട അതേ സ്ഥലത്ത്
വെറും രണ്ട് മണിക്കൂർ മാത്രമേ വിമാനത്തിലിരിക്കേണ്ടിയിരുന്നുള്ളൂ. എന്നാൽ യാത്രക്കാർക്ക് ഏഴ് മണിക്കൂറാണ് ഈ ഫ്ലൈറ്റിൽ ഇരിക്കേണ്ടി വന്നത്

ടോക്കിയോ: എല്ലാ ആളുകൾക്കും വിമാനത്തിൽ ഉള്ള യാത്ര അത്ര രസകരമാകണമെന്നില്ല, കാരണം പേടി തന്നെയാണ്. വിമാനത്തിൽ പറന്നുപോകുമ്പോൾ അപകടം പറ്റിയാലോ എന്ന ഒരു പേടി തന്നെയാണ്. എന്നാൽ പലരും വിമാനം യാത്രയ്ക്ക് തിരഞ്ഞെടുക്കാറുണ്ട്. കാരണം വേഗത്തിൽ എത്താനാണ്.
മറ്റ് സൗകര്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കിൽ വേഗം എത്താൻ സാധാക്കകും. പേടി ഉണ്ടെങ്കിലും അത് കൊണ്ടാണ് ആളുകൾ വിമാനം തിരഞ്ഞെടുക്കുന്നത്. എന്നാൽ വേഗം എത്താൻ വേണ്ടി വിമാനത്തിൽ പോയ യാത്രക്കാർക്ക് കിട്ടിയത് വൻ പണിയായിരുന്നു. മണിക്കൂറുകളാണ് പാഴായത്. എന്താണ് സംഭവച്ചത് എന്ന് വായിക്കാം...
വെറും രണ്ട് മണിക്കൂർ മാത്രമേ വിമാനത്തിലിരിക്കേണ്ടിയിരുന്നുള്ളൂ. എന്നാൽ യാത്രക്കാർക്ക് ഏഴ് മണിക്കൂറാണ് ഈ ഫ്ലൈറ്റിൽ ഇരിക്കേണ്ടി വന്നത്. ജാപ്പനീസ് ആഭ്യന്തര വിമാനംമാണ് യാത്രക്കാരെ വട്ടംകറക്കിയത്. ടോക്കിയോയിലെ ഫനേഡ എയർപോർട്ടിൽ നിന്ന് ഫുകുവോക്കയിലേയ്ക്ക് പുറപ്പെട്ട ജപ്പാൻ എയർലൈൻസ് കമ്പനി ഫ്ലൈറ്റ് ജെഎൽ 331 ആണ് നേരം വൈകിയത്.
അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായതോടെയാണ് വിമാനം നേരം വൈകിയത്. 300ലധികം യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. വിമാനം 90 മിനിട്ടോളം വൈകിയാണ് പുറപ്പെട്ടത്. പ്രദേശത്ത് രാവിലെ ഉണ്ടായിരുന്ന ശക്തമായ കാറ്റ് നഗരത്തിലേയ്ക്കുള്ള മറ്റ് വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. തുടർന്നായിരുന്നു വിമാനത്തിന് ലാൻഡ് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ല. തുടർന്ന് അടുത്തുള്ള നഗരമായ കിറ്റാക്യുഷുവിൽ വിമാനം ലാൻഡ് ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ യാത്രക്കാർക്ക് അവിടെ നിന്ന് ഫുകുവോക്കയിലേയ്ക്ക് ബസ് സൗകര്യമില്ലാത്തതിനാൽ ആ പദ്ധതിയും നടന്നില്ല. ശേഷം 450 കിലോമീറ്റർ അകലെ ഒസാക്കയ്ക്ക് സമീപമുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് വിമാനം തിരിച്ചുവിടുകയും രാത്രി 11 മണിയോടെ ലാൻഡ് ചെയ്യുകയുമായിരുന്നു.
എന്നാൽ ഇത്രയും യാത്രക്കാർക്ക് വേണ്ട ബസുകളോ താമസസൗകര്യമോ അവിടെ ലഭ്യമായിരുന്നില്ല. ഇതോടെ അടുത്ത ദിവസം പുലർച്ചെ വിമാനം ടോക്കിയോയിലേയ്ക്ക് തിരിച്ച് പറക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രശ്നങ്ങൾക്കൊടുവിൽ വിമാനം പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചിറക്കി.












Click it and Unblock the Notifications