കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പീന്‍സ് ദ്വീപിലെ കാട്ടില്‍ മലേഷ്യന്‍ പതാക പതിച്ച വിമാനാവശിഷ്ടം, അസ്ഥികൂടങ്ങള്‍...

Google Oneindia Malayalam News

ക്വാലാലംപൂര്‍: കാണാതായ ആ മലേഷ്യന്‍ വിമാനമില്ലേ, എംഎച്ച് 370. ആ വിമാനം എവിടെപ്പോയെന്ന് കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും കൃത്യമായ ഉത്തരമൊന്നും ഇല്ല. രണ്ട് മാസം മുമ്പ് റിയൂണിയന്‍ ദ്വീപില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അത് ആ വിമാനം തന്നെയെന്ന് മലേഷ്യന്‍ സര്‍ക്കാരും സ്ഥിരീകരിച്ചു.

എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് ഫിലിപ്പീന്‍സില്‍ നിന്ന് വരുന്നത്. അവിടത്തെ ഉള്‍ക്കാട്ടിനുളളില്‍ തകര്‍ന്ന ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിയ്ക്കുന്നുവത്രെ. ആ വിമാനത്തില്‍ മലേഷ്യന്‍ പതാകയുണ്ടായിരുന്നു. യാത്രക്കാരുടെ അസ്ഥികൂടങ്ങളും ഉണ്ടത്രെ.

227 യാത്രക്കാരും 15 ജീവനക്കാരും ഉള്‍പ്പെടെ 239 പേരുമായി ആ വിമാനം അപ്രത്യക്ഷമായതിന്റെ ദുരൂഹത ഇനിയെങ്കിലും അവസാനിയ്ക്കുമോ?

സുഗ്ബായ് ദ്വീപ്

സുഗ്ബായ് ദ്വീപ്

ഫിലിപ്പീന്‍സിലെ തായ് തായ് പ്രവിശ്യയിലെ സുഗ്ബായ് ദ്വീപിലെ കാട്ടിനുള്ളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

കണ്ടതാര്?

കണ്ടതാര്?

സിതി കയാം എന്ന സ്ത്രീയാണ് ഇത് കണ്ടെത്തിയത് എന്നാണ് പറയുന്നത്. പക്ഷി നിരീക്ഷണത്തിനായി കാട്ടില്‍ കയറിയപ്പോഴാണത്രെ വിമാനത്തിന്റെ അവശിഷ്ടം കണ്ടത്. ഇവരുടെ ബന്ധുവായ ജാമില്‍ ഒമര്‍ ആണ് മലേഷ്യന്‍ പോലീസിനെ ഇക്കാര്യം അറിയിച്ചത്.

ചിത്രങ്ങളില്ല

ചിത്രങ്ങളില്ല

എന്തായാലും സിതി കയാം ഇതിന്റെ ചിത്രങ്ങളൊന്നും എടുത്തിട്ടില്ല. മറ്റാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടും ഇല്ല.

അസ്ഥി കൂടങ്ങള്‍

അസ്ഥി കൂടങ്ങള്‍

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ അസ്ഥികൂടങ്ങളും കണ്ടു എന്നാണ് റിപ്പോര്‍ട്ട്. എല്ലുകള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നത്രെ.

കോക്പിറ്റിലെ അസ്ഥികൂടം

കോക്പിറ്റിലെ അസ്ഥികൂടം

കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ ഒരു അസ്ഥികൂടം ഉണ്ടായിരുന്നു. സേഫ്റ്റി ബെല്‍റ്റ് ഇട്ട നിലയില്‍ ആയിരുന്നത്രേ ഇത്.

പതാക

പതാക

വിമാനത്തിന് മേല്‍ മലേഷ്യയുടെ പതാക പതിച്ചിരുന്നതായാണ് അവകാശവാദം. ഇതാണ് തകര്‍ന്നത് എംഎച്ച് 370 തന്നെ ആകാം എന്ന സംശയം ഉയര്‍ത്തുന്നത്.

ഫിലിപ്പീന്‍സ് നിഷേധിയ്ക്കുന്നു

ഫിലിപ്പീന്‍സ് നിഷേധിയ്ക്കുന്നു

എന്നാല്‍ തങ്ങളുടെ വ്യോമ പരിധിയില്‍ അടുത്ത കാലത്തൊന്നും ഒരു വിമാനവും തകര്‍ന്ന് വീണിട്ടില്ലെന്ന് വാദത്തിലാണ് ഇപ്പോഴും ഫിലിപ്പീന്‍സ് അധികൃതര്‍.

പിന്നെ എത് വിമാനം?

പിന്നെ എത് വിമാനം?

കാണാതായ മലേഷ്യന്‍ വിമാനമല്ല ഫിലിപ്പീന്‍സിലെ വനത്തില്‍ കണ്ടതെങ്കില്‍ സംശയങ്ങള്‍ വീണ്ടും കൂടും. ഇപ്പോള്‍ കണ്ടെത്തി എന്ന് പറയുന്ന വിമാനം ഏതെന്നും ചോദ്യം ഉയരും.

ഇനിയും ചിത്രം കിട്ടിയില്ലേ...

ഇനിയും ചിത്രം കിട്ടിയില്ലേ...

വിമാനാവശിഷ്ടത്തിന്റെ വാര്‍ത്ത പുറത്ത് വന്നിട്ട് ഇപ്പോള്‍ 24 മണിക്കൂറായകുന്നു. എന്നിട്ടും ആ സ്ഥലത്ത് ആരും എത്തിയതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ല. എന്തുകൊണ്ടാണ് ാര്‍ക്കും അവിടെ എത്താനാകാത്തത്.

ദുരൂഹത തീരില്ലേ

ദുരൂഹത തീരില്ലേ

239 യാത്രകാരുമായി അപ്രത്യക്ഷമായ ആ വിമാനം സംബന്ധിച്ച ദുരൂഹതകള്‍ എന്നാണ് അവസാനിയ്ക്കുക. അതിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് എന്നാണ് കൃത്യമായ ഒരു ഉത്തരം കിട്ടുക.

English summary
Plane wreckage containing 'many skeletons' and painted with the Malaysian flag has reportedly been found in the Philippines, prompting speculation it could be missing Flight MH370.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X