Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോൺ കാടുകളിലെ തീ; തീ അണയ്ക്കാൻ സൈന്യം, എയർടങ്കറുകൾ കാടുകൾക്ക് മേൽ 'മഴ' പെയ്യിക്കുന്നു!

Recommended Video

cmsvideo
    huge aeroplanes watering amazon forests | Oneindia Malayalam

    ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല മഴക്കാടായ ആമസോൺ വനത്തിലെ തീ അണക്കാൻ ബ്രസീലിയൻ യുദ്ധവിമാനങ്ങൾ ആമസോൺ വനങ്ങിൽ എത്തി. വെള്ളം ഒഴിച്ച് തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇടങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.

    എത്രയും പെട്ടന്ന് പ്രശ്നപരിഹാരം കാണാന്‍ സൈന്യത്തോട് പ്രസിഡന്റ് ജെയർ ബോൾസോനാരോ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി റിക്കാർഡോ സല്ലെസ് പറഞ്ഞു. പാരാ, റോണ്ടോണിയ, റോറൈമ, ടോകാന്റിൻസ്, ഏക്കർ, മാറ്റോ ഗ്രോസോ എന്നീ സംസ്ഥാനങ്ങളാണ് സൈന്യത്തിന്റെ സേവനം തേടിയിരിക്കുന്നത്.

    Amazone forest


    പാരാഗ്വ അതിര്‍ത്തിയില്‍ മാത്രം 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മോറല്‍സിന്‍റെ പ്രത്യേക ആവശ്യപ്രകാരം എത്തിയ എയ‌ര്‍ ടാങ്കറുകള്‍ ആമസോണ്‍ കാടുകള്‍ക്ക് മേല്‍ മഴ പെയ്യിപ്പിച്ച് പറക്കുന്നതിന്‍റെ ആകാശ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്നത്. ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങളാണ് ആമസോണിനായി തെരുവിലിറങ്ങിയത്. യൂറോപ്യന്‍ യൂണിയനില്‍‌ നിന്നടക്കം സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ബ്രസീലിന്റെ നടപടി. എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു തന്നെ നില്‍ക്കുകയാണ് ബ്രസീല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+