കുട്ടികളുടെ കളിപ്പാട്ടം സെക്‌സ് ടോയ്‌സ് പോലെ; അമേരിക്കന്‍ കമ്പനി വിവാദത്തില്‍
ന്യൂയോര്‍ക്ക്: കുട്ടികള്‍ക്കുളള കളിപ്പാട്ടത്തിന് സെക്‌സ് ടോയ്‌സിന്റെ മാതൃകയാണെന്ന് ആരോപിച്ച് അമേരിക്കയിലെ മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികള്‍ക്ക് കേക്ക് അലങ്കരിച്ച് പഠിക്കാനുള്ള ആപ്ലിക്കേറ്റര്‍ പുരുഷലിംഗത്തിന്റെ മാതൃകയാണെന്നാണ് പ്രധാന ആരോപണം. കമ്പനിക്കെതിരെ ഒട്ടേറെപേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖ കളിപ്പാട്ട നിര്‍മാതാക്കളായ ഹാസ്‌ബ്രൊ ആണ് 'സ്വീറ്റ് ഷോപ്പി കേക്ക് മൗണ്ടന്‍' എന്ന പേരിലുള്ള ആപ്ലിക്കേറ്റര്‍ പുറത്തിറക്കിയത്. ഒറ്റനോട്ടത്തില്‍ പുരുഷ ലിംഗത്തിന്റെ മാതൃകയുള്ളതാണ് കളിപ്പാട്ടം. ആപ്ലിക്കേറ്ററില്‍ ഐസിംഗിനുള്ള മിശ്രിതം നിറച്ചശേഷം മുകളില്‍ നിന്നും അമര്‍ത്തിയാണ് കേക്ക് അലങ്കരിക്കുന്നത്. കുട്ടികള്‍ ഉപയോഗിക്കാവുന്ന വലുപ്പത്തിലുള്ളതാണ് ആപ്ലിക്കേറ്റര്‍.

മാതാപിതാക്കള്‍ പരാതിയിലാണെങ്കിലും കുട്ടികള്‍ക്ക് ഉത്പന്നം നന്നായി പിടിച്ചമട്ടാണ്. ഒരു ഉപഭോക്താവ് കമ്പനിയുടെ സോഷ്യല്‍ മീഡിയാ പേജില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുള്ള സാധനങ്ങള്‍ ഇങ്ങനെയായതില്‍ തനിക്ക് നിരാശയുണ്ടെന്നായിരുന്നു ഒരു മാതാവിന്റെ പ്രതികരണം. ഇത് എത്രയും പെട്ടെന്ന് വിപണയില്‍ നിന്നും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. മോശം കണ്ണിലൂടെ കാണുന്നതിനാലാണ് അങ്ങിനെ രൂപസാദൃശ്യം തോന്നുന്നതെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല, ആരോപണം ഉന്നയിച്ചവര്‍ക്ക് സൗജന്യമായി മറ്റൊരെണ്ണം നല്‍കാനും കമ്പനി മടിച്ചില്ല. 20 ഡോളറാണ് ഈ കളിപ്പാട്ടത്തിന് കമ്പനി ഈടാക്കുന്ന വില.












Click it and Unblock the Notifications