കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളുത്തപെണ്ണ് മാത്രമല്ല, ഐസിസ് പുതിയ ജിഹാദികള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കാണൂ

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: വെളുത്ത പെണ്ണിനെ മാത്രമല്ല ആഢംബര ജീവിതവും ഐസിസ് വാഗ്ദാനം ചെയ്യുന്നു. ഐസിസിലെ ജിഹാദി വധുക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് തീവ്രവാദികരളുടെ ഫൈവ് സ്റ്റാര്‍ ജീവിതം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയിതിരിയ്ക്കുന്നത്. ജിഹാദി വിധവയായ സെഹ്‌റ ദുമന്‍ ആണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആഢംബര ജീവിത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ബിഎംഡബ്ള്യൂ കാറിന് ചുറ്റും തോക്കേന്തി നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രം ഉള്‍പ്പടെയാണ് മെല്‍ബണ്‍ സ്വദേശിയും ഇപ്പോള്‍ ഐസിസ് തീവ്രവാദിയുമായ സെഹ്‌റ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തത് കൂടുതല്‍ യുവാക്കളേയും ജിഹാദി വധുക്കളേയും ആകര്‍ഷിയ്ക്കുന്നതിനാണ് പോസ്റ്റ്. വിധവയായ സെങ് തന്റെ ഭര്‍ത്താവായ ഐസിസ് തീവ്രവാദിയുടെ രക്തത്തിന് പകരം ചോദിയ്ക്കുമെന്നും ട്വിറ്ററിലൂടെ പറയുന്നു.

ആഢംബര ജീവിതം

ആഢംബര ജീവിതം

വെളുത്ത പെണ്‍കുട്ടികള്‍, അടിമകള്‍, എന്നിങ്ങനെ ഒട്ടേറെ വാഗ്ദാനങ്ങള്‍ പരോക്ഷമായി ഐസിസ് നല്‍കുന്നുണ്ട്

കാറുകള്‍

കാറുകള്‍

ആഢംബര കാറുകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ജിഹാദി വിധവയായ സെഹ്‌റ പോസ്റ്റ് ചെയ്യുന്നു. ഇത് കൂടുതല്‍പേരെ ആകര്‍ഷിയ്ക്കാനാണെന്നാണ് വിമര്‍ശനം

വിശദീകരണം

വിശദീകരണം

യുവാക്കളെ ആകര്‍ഷിയ്ക്കാനല്ല ചിത്രം പോസ്‌ററ് ചെയ്തതെന്നും കാരുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്നും സെഹ്‌റ പറയുന്നു.

സെഹ്‌റ

സെഹ്‌റ

ഒാസ്‌ട്രേലിയക്കാരിയായ സെഹ്‌റ ഐസിസില്‍ ചേരുന്നതിനാണ് സിറിയയിലേയ്ക്ക് എത്തിയത്. തന്നോടൊപ്പം ചിത്രത്തിലുള്ള സ്ത്രീകളെല്ലാം ഓസ്‌ട്രേലിയ, അമേരിയ്ക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും നിങ്ങളുടെ രക്തം കൊണ്ട് പകരം വീട്ടുമെന്നും സെഹ്‌റ പറയുന്നു

പ്‌ളേബോയ്

പ്‌ളേബോയ്

പ്‌ളേബോയ് എന്ന് വിളിപ്പേരുള്ള മഹമ്മൂദ് അബ്ദുള്‍ ലത്തീഫ് ആയിരുന്നു സെഹ്‌റയുടെ ഭര്‍ത്താവ്. ഓസ്‌ട്രേലിയക്കരാനായ ഐസിസ് ജിഹാദി ജനവരിയിലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭര്‍ത്താവിനെ അഭിനന്ദിച്ച് സെഹ്‌റ ട്വിറ്റ് ചെയ്തിരുന്നു.

English summary
'We're thirsty for your blood': Playboy jihadi's widow poses with her gun-toting 'clique' of female fanatics in front of flash BMW and boasts of 'five-star jihad' lifestyle in Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X