മകളെ കുറിച്ച് അശ്ലീല പരാമര്‍ശവുമായി അമ്മയുടെ ട്വീറ്റ്
കാലിഫോര്‍ണിയ: മകള്‍ക്ക് 18 വയസ് പൂര്‍ത്തിയായ പാര്‍ട്ടി നടത്തിയ പിതാവ് അറസ്റ്റിലായി. കാലിഫോര്‍ണിയായിലെ പോവെ സിറ്റിയിലാണ് സംഭവം. മകള്‍ക്കുവേണ്ടി വീട്ടില്‍വെച്ചു നടത്തിയ പ്ലേ ബോയ് പാര്‍ട്ടിയാണ് ജെഫ് ലേക്ക് എന്ന വക്കീലായ പിതാവിന് വിനയായത്. മകളെക്കുറിച്ച് ട്വിറ്ററില്‍ അശ്ലീല പരാമര്‍ശം നടത്തി മാതാവ് ജാക്കി ലേക്കും വാര്‍ത്തകളില്‍ ഇടം പിടിച്ചു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് അമ്മ.
സെക്‌സിയായി നടക്കുന്ന മകള്‍ ഒലീവിയയ്ക്ക് 18 വയസ് പൂര്‍ത്തിയായാല്‍ കൗമാരക്കാരെ വിളിച്ച് വീട്ടില്‍ പ്ലേ ബോയ് പാര്‍ട്ടി നടത്തണമെന്ന് മാതാപിതാക്കള്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതനുസരിച്ചായിരുന്നു ഏകദേശം ഇരുനൂറോളം കൗമാരക്കാരെ ക്ഷണിച്ച് മദ്യസല്‍ക്കാരം അടക്കമുള്ള പാര്‍ട്ടി നടത്തിയത്. പിറന്നാള്‍ ആഘോഷത്തിനിടെ മാദക രംഗങ്ങളാണ് അരങ്ങേറിയതെന്ന് പിന്നീട് പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ക്ക് മദ്യം വിളമ്പിയതിന് പിതാവ് ജെഫ് ലേക്കിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ആറുമാസം വരെ തടവുലഭിക്കാവുന്ന ശിക്ഷയാണിത്. അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് പുതുമയില്ലെങ്കിലും മാതാപിതാക്കള്‍തന്നെ മകളുടെ പ്ലേബോയ് പാര്‍ട്ടി ആഘോഷിക്കുന്നത് അപൂര്‍വ സംഭവമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നു.
പാര്‍ട്ടിക്കിടെ മദ്യപിച്ച് അവശരായ പതിനേഴും പത്തൊന്‍പതും പ്രായമുള്ള ആണ്‍കുട്ടിള്‍ ബോധരഹിതരായെന്നും പോലീസ് പറഞ്ഞു. 'സോഷ്യല്‍ ഹോസ്റ്റ് ഓര്‍ഡിനന്‍സ് വയലേഷന്‍' ചാര്‍ജുകളാണ് മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കുന്ന വക്കീലായ ജെഫ് ലേക്കിനെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications