• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശരിക്കും 'കാമദേവന്‍'!!! 6000 സ്ത്രീകളുമായി സെക്‌സ്... ഒടുവില്‍ 23 കാരിക്കൊപ്പം സെക്‌സിനിടെ മരണം...

മിലാന്‍(ഇറ്റലി): കാമദേവന്‍ എന്നത് ഒരു ഇന്ത്യന്‍ സങ്കല്‍പം മാത്രമല്ല, ഗ്രീക്ക് ഇതിഹാസങ്ങളിലും സമാനമായ കഥാപാത്രമുണ്ട്. മാത്രമല്ല, ചരിത്രത്തില്‍ പലരും ഇത്തരത്തില്‍ വിളിക്കപ്പെട്ടിട്ടും ഉണ്ട്.

വിവാഹേതര ലൈംഗിക ബന്ധം: സന്തോഷിക്കാൻ വരട്ടേ... ക്രിമിനൽ കുറ്റം അല്ലാതായാലും സംഭവിക്കാവുന്നത് ഇതൊക്കെ

നമ്മുടെ കാലഘട്ടത്തില്‍ അത്തരത്തില്‍ വിളിക്കപ്പെട്ട ഒരാളാണ് മൗറീസിയോ സന്‍ഫാന്റി. തന്റെ 63 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആറായിരത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് ഇദ്ദേഹം.

ആനന്ദത്തിന് വേണ്ടിയുള്ള ലൈംഗികത സ്ത്രീകള്‍ പ്രതിരോധിക്കണം- ഗാന്ധിജി അമേരിക്കന്‍ വനിതയോട് പറഞ്ഞത്

ഒടുവില്‍ അദ്ദേഹം ആഗ്രഹിച്ച ഒരു മരണവും അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. 23 കാരിയായ ഒരു യുവതിയ്‌ക്കൊപ്പം കിടക്കപങ്കിട്ടുകൊണ്ടിരിക്കെ, ഹൃദയാഘാതത്താല്‍മൗറീസിയോ സന്‍ഫാന്റി വിടവാങ്ങി. സംഭവ ബഹുലമായ ആ ജീവിതം ഇങ്ങനെ ആയിരുന്നു....

റോമിയോ ഓഫ് റിമിനി

റോമിയോ ഓഫ് റിമിനി

റോമിയോ ഓഫ് റിമിനി എന്ന വിളിപ്പേരായിരുന്നു ലോകം മൗറീസിയോ സന്‍ഫാന്റിയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. ഇറ്റാലിയന്‍ കാമദേവന്‍ എന്നും ചിലര്‍ അദ്ദേഹത്തെ വിളിച്ചുപോന്നു. അത്രയും സംഭവ ബഹുലം ആയിരുന്നു സന്‍ഫാന്റിയുടെ ജീവിതം.

17-ാം വയസ്സില്‍ തുടങ്ങി

17-ാം വയസ്സില്‍ തുടങ്ങി

തന്റെ 'പ്രൊഷണല്‍' ജീവിതം സന്‍ഫാന്റി തുടങ്ങുന്നത് 17-ാം വയസ്സില്‍ ആയിരുന്നു. റിമിനി നഗരത്തിലെ ബ്ലോ അപ്പ് എന്ന ഒരു നൈറ്റ് ക്ലൈബ്ബിലെ ജീവനക്കാരനായിട്ടായിരുന്നു അത്. തെരുവില്‍ കാണുന്ന സുന്ദരികളായ യുവതികളെ സംസാരിച്ച് ആകര്‍ഷിച്ച് നൈറ്റ് ക്ലബ്ബില്‍ എത്തിക്കുക എന്നതായിരുന്നു ജോലി.

സുന്ദരന്‍... ശരിക്കും കാമദേവന്‍!

സുന്ദരന്‍... ശരിക്കും കാമദേവന്‍!

ഒലീവ് നിറത്തിലുള്ള ശരീരം! നീളന്‍ മുടി, വിടര്‍ന്ന നെഞ്ച്... ശരിക്കും ഒരു സുന്ദരന്‍ ആയിരുന്നു സന്‍ഫാന്റോ. എഴുതുകളിലെ ഏത് സുന്ദരിയേയും ആകര്‍ഷിക്കാനുള്ള രൂപഭംഗിയുണ്ടായിരുന്നു സന്‍ഫാന്റിക്ക്. അതുപോലെ തന്നെ ആളുകളെ മയക്കുന്ന സംസാരവും.

ആറായിരം സ്ത്രീകള്‍

ആറായിരം സ്ത്രീകള്‍

തന്റെ ജീവതകാലത്ത് ആറായിരത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞത് സന്‍ഫാന്റി തന്നെ ആയിരുന്നു. ഏറ്റവും പ്രതാപകാലത്ത് ഒരു വേനല്‍ക്കാലത്ത് മാത്രം 200 ല്‍പരം സ്ത്രീകളുമായി കിടക്കപങ്കിട്ടുട്ടുണ്ടത്രെ ഇദ്ദേഹം.

മെഴുകുപ്രതിമ!

മെഴുകുപ്രതിമ!

ശൈത്യകാലം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ആയിരുന്നു സന്‍ഫാന്റി ചെലവഴിച്ചിരുന്നത്. അപ്പോഴേക്കും ലോകപ്രസിദ്ധനായിക്കഴിഞ്ഞിരുന്നു സന്‍ഫാന്റി. ലോകമെങ്ങും ആരാധകരും! ഒടുവില്‍, സ്വീഡനില്‍ ആരാധികമാരെല്ലാം ചേര്‍ന്ന് സന്‍ഫാന്റിയുടെ ഒരു മെഴുക് പ്രതിമയും സ്ഥാപിച്ചു!

59-ാം വയസ്സില്‍ അവസാനിപ്പിച്ചുവെന്ന്...

59-ാം വയസ്സില്‍ അവസാനിപ്പിച്ചുവെന്ന്...

താന്‍ തന്റെ 'ജോലി'യില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു ഒരിക്കല്‍ സന്‍ഫാന്റി. 2014 ല്‍ ജര്‍മന്‍ മാഗസിന്‍ ആയ ബില്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അങ്ങനെ പറഞ്ഞത്. പ്രായം തന്നെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

വാക്കുപാലിച്ചില്ല

വാക്കുപാലിച്ചില്ല

എന്തായാലും 2014 ല്‍ നടത്തിയ പ്രഖ്യാപനം നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്ന് തന്നെയാണ് ഇപ്പോഴത്തെ മരണ വാര്‍ത്ത തെളിയിക്കുന്നത്. അങ്ങനെ ഒരു വിരമിക്കല്‍ തീരുമാനം നടപ്പിലാക്കിയിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇങ്ങനെ ആകുമായിരുന്നില്ലല്ലോ എന്നാണ് പലരും പറയുന്നത്.

ആ മരണം ഇങ്ങനെ...

ആ മരണം ഇങ്ങനെ...

23 കാരിയായ ഒരു വിദേശ വിനോദസഞ്ചാരിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ആണ് സന്‍ഫാന്റിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. യുവതി ഉടന്‍ തന്നെ ആശുപത്രിയില്‍ വിവരം അറിയിച്ചു. പക്ഷേ, അപ്പോഴേക്കും സന്‍ഫാന്റിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

English summary
Notorious playboy Maurizio Zanfanti, 63, who ‘slept with 6,000 women’ dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X