• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ട്ടിയില്‍ വച്ച് കണ്ടു, ബംഗ്ലാവിലേക്ക് വിളിച്ചു, ട്രംപുമായി അവിഹിത ബന്ധമെന്ന് പ്ലേബോയ് മോഡല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമായിട്ടൊന്നുമല്ല. എന്നാല്‍ വിവാഹത്തിന് ശേഷവും അത് തുടര്‍ന്നു എന്നതാണ് പലപ്പോഴും അദ്ദേഹത്തെ വിവാദത്തില്‍പെടുത്തിയിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയത്തും നിരവധി പേര്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു

അതങ്ങ് സംഭവിച്ച് പോയി പാര്‍ട്ടിക്ക് ബന്ധവും ഉണ്ട്, ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിനെ കുടുക്കി ഷംസീര്‍

കണ്ണൂരിലെ ഷുഹൈബിന്‍റേത് ദുര്‍മരണം... പ്രതികരിക്കാത്ത സാംസ്കാരിക നായകരെ വിമര്‍ശിച്ച് ജയശങ്കര്‍

ഇപ്പോഴിതാ പ്രശസ്ത പ്ലേബോയ് മോഡലായ കേരന്‍ മക്‌ഡൊഗല്‍ ട്രംപുമായി അവിഹിത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിരിക്കുകയാണ്. അമേരിക്കയിലെ രാഷ്ട്രീയ രംഗം ഇതോടെ ചൂടുപിടിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ട്രംപിനെതിരെ ആരോപണമുന്നയിച്ച കേരന്‍ ഇപ്പോഴത് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

കേരന്‍ മക്‌ഡൊഗല്‍

കേരന്‍ മക്‌ഡൊഗല്‍

പ്ലേബോയ് മാഗസിനിന്റെ ഏറ്റവും സെക്‌സിയസ്റ്റ് ലേഡി എന്ന വിശേഷണം ഉള്ള മോഡലാണ് കേരന്‍ മക്‌ഡൊഗല്‍. 1997ല്‍ പ്ലേമേറ്റ് ഓഫ് ദ മന്തായും, 1998ല്‍ പ്ലേമേയ്റ്റ് ഓഫ് ദ ഇയറായും ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്. 2001ല്‍ വായനക്കാര്‍ സെക്‌സിയസ്റ്റ് പ്ലേമേയ്റ്റിനെ തിരഞ്ഞെടുത്തപ്പോള്‍ രണ്ടാം സ്ഥാനത്തെത്താനും കേരന് സാധിച്ചിരുന്നു.

ഇളയ മകന്റ ജനിച്ചതിന് ശേഷവും..

ഇളയ മകന്റ ജനിച്ചതിന് ശേഷവും..

2006ലാണ് ട്രംപിന്റെ ഭാര്യ മെലാനിയ ഇളയ കുട്ടിയെ പ്രസവിക്കുന്നത്. ഇതിന് ശേഷമാണ് താനുമായി ട്രംപ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കേരന്‍ പറയുന്നു. ഭാര്യ അറിയാതെ താനുമായി അവിഹിത ബന്ധം പുലര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും കേരന്‍ പറഞ്ഞു. അമേരിക്കന്‍ മാഗസിനായ ന്യൂയോര്‍ക്കറിലൂടെയാണ് കേരന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ വച്ച് കണ്ടു

പാര്‍ട്ടിയില്‍ വച്ച് കണ്ടു

2006ല്‍ ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന പാര്‍ട്ടിയില്‍ വച്ചാണ് കേരനെ ട്രംപ് ആദ്യമായി കണ്ടത്. ഇത് പ്ലേബോയ് സംഘടിപ്പിച്ച പാര്‍ട്ടിയായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ ട്രംപ് തന്നോട് പ്രത്യേക അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ലൈംഗിക ചുവയുള്ള സംസാരവും ട്രംപിനുണ്ടായിരുന്നതായി കേരന്‍ പറുന്നു. നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിനിടെ കേരന്‍ ഈ ബന്ധത്തെ കുറിച്ച് കാര്യങ്ങള്‍ ന്യൂയോര്‍ക്കറിന് നല്‍കിയിരുന്നു.

ബംഗ്ലാവിലേക്ക് ക്ഷണിച്ചു

ബംഗ്ലാവിലേക്ക് ക്ഷണിച്ചു

ട്രംപ് ലൈംഗിക താല്‍പര്യാര്‍ഥം തന്നോട് ആദ്യം ട്രംപ് ടവറിലേക്ക് വരാന്‍ പറഞ്ഞു. ഇവിടെയെത്തിയ തനിക്ക് ഭാര്യയുടെ കിടപ്പ് മുറി കാണിച്ച് തന്നു. പിന്നീട് സ്വകാര്യ ബിവര്‍ലി ഹില്‍സിലുള്ള സ്വകാര്യ ബംഗ്ലാവിലേക്ക് പോയി. ഇവിടെവച്ചാണ് ബാക്കി കാര്യങ്ങളെല്ലാം സംഭവിച്ചതെന്ന് കേരന്‍ പറയുന്നു. നേരത്തെ പോണ്‍സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സുമായുണ്ടായ ബന്ധത്തിനിടയ്ക്കാണ് ട്രംപ് കേരനുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് സൂചന.

മോശമായി പെരുമാറി

മോശമായി പെരുമാറി

ട്രംപുമായുള്ള ബന്ധം ഒന്‍പത് മാസം മാത്രമാണ് നീണ്ടു നിന്നതെന്ന് കേരന്‍ പറയുന്നു. തന്റെ അമ്മയെ കുറിച്ച് മോശമായിട്ട് സംസാരിച്ചത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് അവര്‍ പറഞ്ഞു. അമ്മയുടെ വയസിനെ കുറിച്ച് വളരെ തരംതാണ രീതിയിലാണ് ട്രംപ് സംസാരിച്ചത്. കറുത്ത വംശജരെ കുറിച്ച് വംശീയപരമായ സംഭാഷണങ്ങളും ട്രംപ് നടത്തി. ഇതിനാല്‍ അദ്ദേഹവുമായി തുടര്‍ന്ന് പോകാനായില്ലെന്നും തെറ്റിപിരിഞ്ഞെന്നും കേരന്‍ പറഞ്ഞു.

പണം തന്നു

പണം തന്നു

ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് അദ്ദേഹത്തിന്റെ അനുയായികള്‍ പണം തന്നു. വന്‍ തുകയാണ് തന്നത്. സ്‌റ്റോമി ഡാനിയല്‍സിനും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. ട്രംപിന്റെ അറ്റോര്‍ണി മൈക്കല്‍ കോഹനും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ട്രംപ് തള്ളിയിട്ടുണ്ട്. ആരോപണങ്ങളുന്നയിച്ചവരുമായി അടുപ്പമില്ലെന്നും ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
playboy model alleges affair with trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X