സൗന്ദര്യവും ലഹരിയും ഒന്നിച്ചപ്പോള്‍ കൊടും ക്രിമിനല്‍; പ്ലേബോയ് മോഡലിനെ തേടി ഇന്റര്‍പോള്‍
സാറാജെവോ: മുന്‍ മിസ് ബോസ്നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന മുപ്പത്കാരി മോഡല്‍ സുന്ദരിക്ക് പുറകെയാണ് ഇപ്പോള്‍ ഇന്റര്‍പോള്‍. മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിന് കൂട്ടു നിന്നതിനെ തുടര്‍ന്ന് ഈ യുവതിയെ കോടതി തടവ് ശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും ടോസിക് തന്റെ കുബുദ്ധി ഉപയോഗിച്ച് മുങ്ങുകയായിരുന്നു.
തുടര്‍ന്ന് ഈ മോഡലിനെ എങ്ങിനെയെങ്കിലും വലയിലാക്കാന്‍ ഇന്റര്‍പോളും ഇറങ്ങുകയായിരുന്നു. പ്രാദേശിക മഫിയ തലവനായ ഡ്ജോര്ഡ് ജെഡ്രാലയെ കുടുക്കാനായി 2006ല്‍ ടോസിക് ഒരു ഡേറ്റ് നല്കി ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് അയാളുടെ എതിരാളിയായ ഡാര്‍കോ എലെസിന് ഒറ്റിക്കൊടുത്തു കൊല്ലിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് കേസ്. കൊലപാതക ശ്രമത്തില്‍ നിന്നും ഡ്രാല കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നെങ്കിലും ഗുരുതരമായ മുറിവേറ്റിരുന്നു.

രണ്ടര വര്‍ഷം
രണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ച് ടോസ്കിന് മേല്‍ ഇക്കഴിഞ്ഞ ജുലായില്‍ ഒരു അപ്പീല്‍ ചേബര്‍ ഉത്തരവിറക്കിയിരുന്നു.

നിയന്ത്രണങ്ങളോടെ
വീട്ട് തടങ്കലായിരുന്നു ശിക്ഷ. സാറാജെവോയ്ക്ക് സമീപമുള്ള മാതാപിതാക്കളുടെ വസതിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ വസിക്കാനായിരുന്നു കോടതി ഉത്തരവിട്ടത്.

മുങ്ങി
കോടതി ഉത്തരവ് ലംഘിച്ച് വീട്ടുതടങ്കലിനെത്താതെ ടോസിക് മുങ്ങിയെന്നാണ് ഇപ്പോള്‍ കേസ് ഉയര്‍ന്നിരിക്കുന്നത്.

പോലീസിന് കിട്ടിയില്ല
ബോസ്നിയഹെര്‍സഗോവിന സ്റ്റേറ്റ് കോടതിയുടെ ആവശ്യമനുസരിച്ച് മോഡലിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പോലിസിന് സാധിക്കാതെ വന്നപ്പോഴായിരുന്നു അവസാന വേളയില്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്.

പ്ലേബോയ് കവര്‍ പേജ്
19 വയസ്സുള്ളപ്പോഴായിരുന്നു ടോസ്കിന് മിസ് ബോസ്നിയ അവാര്‍ഡ് ലഭിച്ചത്. 2008ല്‍ സെര്‍ബിയന്‍ പ്ലേബോയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications