കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യവും ലഹരിയും ഒന്നിച്ചപ്പോള്‍ കൊടും ക്രിമിനല്‍; പ്ലേബോയ് മോഡലിനെ തേടി ഇന്റര്‍പോള്‍

  • By അക്ഷയ്‌
Google Oneindia Malayalam News

സാറാജെവോ: മുന്‍ മിസ് ബോസ്‌നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന മുപ്പത്കാരി മോഡല്‍ സുന്ദരിക്ക് പുറകെയാണ് ഇപ്പോള്‍ ഇന്റര്‍പോള്‍. മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിന് കൂട്ടു നിന്നതിനെ തുടര്‍ന്ന് ഈ യുവതിയെ കോടതി തടവ് ശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും ടോസിക് തന്റെ കുബുദ്ധി ഉപയോഗിച്ച് മുങ്ങുകയായിരുന്നു.

തുടര്‍ന്ന് ഈ മോഡലിനെ എങ്ങിനെയെങ്കിലും വലയിലാക്കാന്‍ ഇന്റര്‍പോളും ഇറങ്ങുകയായിരുന്നു. പ്രാദേശിക മഫിയ തലവനായ ഡ്‌ജോര്‍ഡ് ജെഡ്രാലയെ കുടുക്കാനായി 2006ല്‍ ടോസിക് ഒരു ഡേറ്റ് നല്‍കി ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് അയാളുടെ എതിരാളിയായ ഡാര്‍കോ എലെസിന് ഒറ്റിക്കൊടുത്തു കൊല്ലിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് കേസ്. കൊലപാതക ശ്രമത്തില്‍ നിന്നും ഡ്രാല കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നെങ്കിലും ഗുരുതരമായ മുറിവേറ്റിരുന്നു.

രണ്ടര വര്‍ഷം

രണ്ടര വര്‍ഷം

രണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ച് ടോസ്‌കിന് മേല്‍ ഇക്കഴിഞ്ഞ ജുലായില്‍ ഒരു അപ്പീല്‍ ചേബര്‍ ഉത്തരവിറക്കിയിരുന്നു.

നിയന്ത്രണങ്ങളോടെ

നിയന്ത്രണങ്ങളോടെ

വീട്ട് തടങ്കലായിരുന്നു ശിക്ഷ. സാറാജെവോയ്ക്ക് സമീപമുള്ള മാതാപിതാക്കളുടെ വസതിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ വസിക്കാനായിരുന്നു കോടതി ഉത്തരവിട്ടത്.

മുങ്ങി

മുങ്ങി

കോടതി ഉത്തരവ് ലംഘിച്ച് വീട്ടുതടങ്കലിനെത്താതെ ടോസിക് മുങ്ങിയെന്നാണ് ഇപ്പോള്‍ കേസ് ഉയര്‍ന്നിരിക്കുന്നത്.

പോലീസിന് കിട്ടിയില്ല

പോലീസിന് കിട്ടിയില്ല

ബോസ്‌നിയഹെര്‍സഗോവിന സ്‌റ്റേറ്റ് കോടതിയുടെ ആവശ്യമനുസരിച്ച് മോഡലിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പോലിസിന് സാധിക്കാതെ വന്നപ്പോഴായിരുന്നു അവസാന വേളയില്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്.

പ്ലേബോയ് കവര്‍ പേജ്

പ്ലേബോയ് കവര്‍ പേജ്

19 വയസ്സുള്ളപ്പോഴായിരുന്നു ടോസ്‌കിന് മിസ് ബോസ്‌നിയ അവാര്‍ഡ് ലഭിച്ചത്. 2008ല്‍ സെര്‍ബിയന്‍ പ്ലേബോയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

English summary
Former “Miss Bosnia” Slobodanka Tosic, 30, was convicted in March for arranging a date with local mafia boss Djordje Zdrale in 2006 and betraying him to his archrival Darko Elez, who then attempted to have him killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X