Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ് വെല്ലുവിളിയായി, പ്ലേ ബോയ് മാസിക നഗ്ന ചിത്രങ്ങള്‍ പ്രസദ്ധീകരിക്കുന്നത് നിര്‍ത്തി...

വാഷിംഗ്ടണ്‍: പ്രശസ്തമായ പ്ലേ ബോയ് മാഗസിന്‍ ഇനി പുതിയ ഡിസൈനിലൂടെ പുറത്തിറങ്ങുന്നു. ഇനി മോഡലുകളുടെ അശ്ലീല മുഖ ചിത്രങ്ങളുമായി പ്ലേ ബോയ് മാഗസിന്‍ പ്രസിദ്ധീകരിക്കില്ല. അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന മാഗസിനുകള്‍ ഇപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നില്ലെന്നാണ് മാഗസിന്‍ ഉടമകള്‍ പറയുന്നത്. ഇതൊക്കെ പഴയ രീതിയായി മാറിയിരിക്കുന്നു.

ഇന്റര്‍നെറ്റ് വന്നതോടെ ഇത്തരം പോണ്‍ മാഗസിനുകളുടെ പ്രാധാന്യം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ലോക ജനശ്രദ്ധ ആകര്‍ഷിച്ചിരുന്ന പ്ലേ ബോയ് മാഗസിനിന് ഇപ്പോള്‍ വായനക്കാര്‍ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മോഡലുകളുടെ നഗ്ന ചിത്രങ്ങള്‍ കൊണ്ട് പ്രശസ്തി നേടിയ പ്ലേ ബോയ് ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്.

പ്ലേ ബോയ് മാഗസിന്‍ ആര്‍ക്കും വേണ്ട

പ്ലേ ബോയ് മാഗസിന്‍ ആര്‍ക്കും വേണ്ട

1970ല്‍ 5.6 ലക്ഷം വായനക്കാര്‍ ഉണ്ടായിരുന്ന പ്ലേ ബോയ് മാഗസിനിന് ഇപ്പോള്‍ വെറും 80,000 വായനക്കാര്‍ മാത്രമാണുള്ളത്.

പൂര്‍ണ നഗ്ന ചിത്രങ്ങള്‍ ഇനി ഉണ്ടാകില്ല

പൂര്‍ണ നഗ്ന ചിത്രങ്ങള്‍ ഇനി ഉണ്ടാകില്ല

പൂര്‍ണ നഗ്നതയാര്‍ന്ന സ്ത്രീകളുടെ വ്യത്യസ്ത പോസുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച മാഗസിനായിരുന്നു പ്ലേ ബോയ്. എന്നാല്‍, ഇതൊന്നും കൊണ്ട് ഇപ്പോള്‍ ന്യൂജനറേഷന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലത്രേ. അതുകൊണ്ടു തന്നെ ഇത്തരം പൂര്‍ണ നഗ്നതയാര്‍ന്ന ഫോട്ടോ ഒഴിവാക്കാനാണ് തീരുമാനം.

മോഡലുകളുടെ ഫോട്ടോകള്‍ ഉണ്ടാകും

മോഡലുകളുടെ ഫോട്ടോകള്‍ ഉണ്ടാകും

അശ്ലീല ഫോട്ടോകള്‍ ഉള്‍പ്പെടുത്തില്ലെന്നു മാത്രമാണ് മാഗസിന്‍ ഉടമകള്‍ പറഞ്ഞത്. എന്നാല്‍, മോഡലുകളുടെ വ്യത്യസ്ത ഫോട്ടോകള്‍ മാഗസിനില്‍ ഉണ്ടാകും.

ഇന്റര്‍നെറ്റ് പ്ലേ ബോയിക്ക് തിരിച്ചടിയായി

ഇന്റര്‍നെറ്റ് പ്ലേ ബോയിക്ക് തിരിച്ചടിയായി

ഇന്റര്‍നെറ്റ് വന്നതോടെയാണ് പോണ്‍ മാഗസിനുകളുടെ പ്രാധാന്യം കുറഞ്ഞത്. ഇത്തരം മാഗസിനുകള്‍ വാങ്ങാനൊന്നും ആര്‍ക്കും താല്‍പര്യമില്ലാതായി. ഇതിലും വലുത് ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടല്ലോ.

ഭാവിയില്‍ ഇത്തരം മാഗസിനുകള്‍ ഉണ്ടാകുമോ?

ഭാവിയില്‍ ഇത്തരം മാഗസിനുകള്‍ ഉണ്ടാകുമോ?

ഭാവിയില്‍ ഇത്തരം മാഗസിനുകള്‍ തന്നെ ഇല്ലാതാകുമെന്നാണ് പറയുന്നത്. സാമ്പത്തികപരമായി തകരുമ്പോള്‍ പ്ലേ ബോയ് പോലുള്ള പ്രശസ്തമായ മാഗസിനുകളുടെ പ്രസിദ്ധീകരണവും നിര്‍ത്തേണ്ടി വരും.

ആദ്യ ചിത്രം

ആദ്യ ചിത്രം

പ്രശസ്ത മോഡലായ മര്‍ലിന്‍ മണ്‍റോയുടെ നഗ്ന ചിത്രമാണ് ആദ്യമായി പ്ലേ ബോയ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. പ്ലേ ബോയ് മാഗസിനിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളുമുണ്ട്. പണ്ടത്തെ മോഡലുകളെ വളര്‍ത്തിയെടുത്ത ഒരു മാഗസിന്‍ എന്നും പ്ലേ ബോയിയെ വിശേഷിപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+