Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഐ പണമിടപാട്: ഇന്ത്യയും ഫ്രാൻസും ധാരണയിലെത്തി; സുപ്രധാന തീരുമാനം പങ്കുവെച്ച് പ്രധാനമന്ത്രി മോദി

പാരീസ്: ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും സമ്മതിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ലാ സീൻ മ്യൂസിക്കേലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഫ്രാൻസിൽ യുപിഐ അവതരിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും സമ്മതിച്ചുവെന്ന് അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു,.

ഫ്രാൻസിൽ യുപിഐ നടപ്പിലാക്കുന്നത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പാക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ അടുത്ത സാമ്പത്തിക സഹകരണം വളർത്തുന്നതിനും ഉള്ള സുപ്രധാന ചുവടുവെപ്പാണ്.

modi nn

യുപിഐ ഉപയോക്തൃ സൗഹൃദവും സുരക്ഷിതവുമായ ഇന്റർഫേസ് ഉപയോ​ഗിച്ച് ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് പണമിടപാടുകൾ തടസ്സമില്ലാതെ നടത്താനാവും. ഇത് കറൻസി വിനിമയത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.

യുപിഐ സേവനം നൽകുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഫ്രാൻസിന്റെ വേഗമേറിയതും സുരക്ഷിതവുമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി ഒരു ധാരണാപത്രം ഒപ്പിട്ടതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്.

വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. ഫ്രാൻസുമായുള്ള തന്റെ ബന്ധം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രാൻസുമായുള്ള എന്റെ ബന്ധം ചരിത്രപരമാണ്, എനിക്കത് ഒരിക്കലും മറക്കാൻ കഴിയില്ല. ഏകദേശം 40 വർഷം മുമ്പ്, ഫ്രാൻസിന്റെ സാംസ്കാരിക കേന്ദ്രമായ അലയൻസ് ഫ്രാങ്കെയ്സ് ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥാപിതമായി. ആ സാംസ്കാരിക കേന്ദ്രത്തിലെ ആദ്യത്തെ ഇന്ത്യൻ അംഗം ഇന്ന് നിങ്ങളോട് സംസാരിക്കുന്നു, "അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് അദ്ദേഹം ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ വിശിഷ്ടാതിഥിയായിട്ടാണ് പങ്കെടുക്കുക. ഒപ്പം മൂന്ന് സൈനിക വിഭാ​ഗവും ഉൾപ്പെടുന്ന സൈനിക സംഘവും പങ്കെടുക്കും. ഫ്രാൻസിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.

അതേസമയം അദ്ദേഹം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി വിശദമായി ചർച്ച നടത്തും. പ്രധാനമന്ത്രിക്കായി ഇമ്മാനുവൽ മക്രോൺ കൊട്ടാരത്തിൽ പ്രത്യേക വിരുന്ന് ഒരുക്കും . ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, ദേശീയ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവെറ്റ് എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+