കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം പ്രതിസന്ധിയില്‍; മോദിയുടെ സഹായം വിദേശരാജ്യങ്ങള്‍ക്ക്!! 140 ലക്ഷം ഡോളര്‍ നല്‍കും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നുവെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ വിദേശ രാജ്യങ്ങള്‍ക്ക് വന്‍തോതില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ യോഗത്തിനെത്തിയ മോദി കാരിബിയന്‍ മേഖലയിലെ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും 140 ലക്ഷം ഡോളര്‍ സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പുറമെ 1500 ലക്ഷം ഡോളര്‍ വായ്പയും മോദി പ്രഖ്യാപിച്ചു. കാരിബിയന്‍ മേഖലയിലെ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സഹായ പ്രഖ്യാപനങ്ങള്‍. കാരിബിയന്‍ കമ്യൂണിറ്റി ആന്റ് കോമണ്‍ മാര്‍ക്കറ്റ് (കാരികോം) രാജ്യങ്ങളിലെ നേതാക്കളുമായിട്ടാണ് മോദി ചര്‍ച്ച നടത്തിയതും സഹായം പ്രഖ്യാപിച്ചതും. വിശദാംശങ്ങള്‍ ഇങ്ങനെ....

140 ലക്ഷം ഡോളര്‍

140 ലക്ഷം ഡോളര്‍

140 ലക്ഷം ഡോളര്‍ സഹായധനം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 1500 ലക്ഷം ഡോളറിന്റെ വായ്പ ഊര്‍ജമേഖലയിലെ പദ്ധതികള്‍ക്കാണ് നല്‍കുക. സോളാര്‍, പുനരുപയോഗ ഊര്‍ജം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവയ്ക്കാണ് വായ്പകള്‍ നല്‍കുകയെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

റീജ്യണല്‍ സെന്റര്‍

റീജ്യണല്‍ സെന്റര്‍

ഗയാനയുടെ തലസ്ഥാനമായ ജോര്‍ജ് ടൗണില്‍ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട റീജ്യണല്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ബെലിസില്‍ റീജ്യണല്‍ വൊക്കേഷണല്‍ ട്രൈനിങ് സെന്റര്‍ സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചു. നേരത്തെ ഈ രാജ്യങ്ങളില്‍ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്യും.

വികസ്വര രാഷ്ട്രങ്ങള്‍

വികസ്വര രാഷ്ട്രങ്ങള്‍

കാരിബിയന്‍ രാജ്യങ്ങളിലെ വികസ്വര രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് കാരികോം. മേഖലയില്‍ സാമ്പത്തിക-വ്യാപാര സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ സ്ഥാപിച്ചത്. ഇന്ത്യ നേരിടുന്ന ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും കാരിബിയന്‍ നേതാക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ മോദി എടുത്തുപറഞ്ഞു. 14 കാരിബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്.

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെയാണ് മോദി വിദേശരാജ്യങ്ങള്‍ക്ക് വന്‍തോതില്‍ സഹായം പ്രഖ്യാപിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. രാജ്യത്തെ വാഹന വിപണി പൂര്‍ണമായും തര്‍ന്നിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുകയാണ്. വ്യവസായ മേഖലയിലെ തകര്‍ച്ചയും തുടരുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസഹായം കാത്തിരിക്കുകയാണ്.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

ഭൂമിയെ കാത്തിരിക്കുന്നത് വന്‍നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന്‍ റിപ്പോര്‍ട്ട്

English summary
PM Modi announces $14 million grant for Caribbean Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X