Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധ ജയന്തിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേപ്പാളിലെത്തി, അജണ്ടയില്‍ ഇക്കാര്യങ്ങള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി നേപ്പാളിലെത്തി. ലുംബിനിയാണ് അദ്ദേഹമെത്തിയത്. ബുദ്ധ ജയന്തി ആ ഘോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ വരവ്. ഇന്ന് മായാദേവി ക്ഷേത്രത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മഹോത്സവത്തില്‍ പങ്കെടുക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രി ബഹാദൂര്‍ ദ്യൂബയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമാണ് ലുംബിനി. മായാദേവി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കാന്‍ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു. ബുദ്ധന്റെ ജന്മസ്ഥലത്ത് പല കോടി ഇന്ത്യക്കാര്‍ക്കൊപ്പം എനിക്കും അവസരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ അഞ്ചാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്.

1

ലുംബിനിയില്‍ എത്തിയതിന് പിന്നാലെ മോദി അത് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിരുന്നു. അശോകന്‍ സ്തംഭത്തില്‍ മോദി വിളക്ക് തെളിയിക്കും. നേപ്പാളിലെ സുപ്രധാന പരിപാടികളിലൊന്നാണിത്. അതിന് ശേഷം ബോധി വൃക്ഷത്തില്‍ വെള്ളമൊഴിക്കും. ഈ വൃക്ഷത്തൈ 2014ലെ നേപ്പാള്‍ സന്ദര്‍ശനത്തില്‍ മോദി നേപ്പാളിന് സമ്മാനം നല്‍കിയതാണ്. ലുംബിനി മൊണാസ്റ്റിക് സോണില്‍ ഇന്ത്യ അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സാംസ്‌കാരി-പൈതൃക കേന്ദ്രത്തിന് മോദി തറക്കല്ലിടും. നേപ്പാള്‍ പ്രധാനമന്ത്രി ബഹാദൂര്‍ ദ്യൂബയുമായുള്ള ചര്‍ച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. നേരത്തെ ദ്യൂബ ഇന്ത്യാ സന്ദര്‍ശനത്തില്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വിവിധ മേഖലയില്‍ സഹകരണം വ്യാപിപ്പിക്കുമെന്നും മോദി പറഞ്ഞു. ഹൈഡ്രോപവര്‍, വികസനവും പരസ്പരം ബന്ധിപ്പിക്കലുമാണ് പ്രധാനപ്പെട്ട കാര്യങ്ങളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നേപ്പാളുമായി ഇന്ത്യക്കുള്ള ബന്ധം സമാനതകളില്ലാത്തതാണ്. നൂറ്റാണ്ടുകളായുള്ള ബന്ധം ഒന്ന് കൂടി ശക്തമാക്കാനാണ് തന്റെ സന്ദര്‍ശനവും, ബുദ്ധ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതെന്നും മോദി പറഞ്ഞു. ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നുണ്ട്. ഇടക്കാലത്ത് നേപ്പാളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നെങ്കിലും, വീണ്ടും അത് ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

അതേസമയം ഇന്ത്യയുടെ ആഗോള-പാന്‍ ഏഷ്യന്‍ ബന്ധങ്ങളെ ബുദ്ധിസം ഉപയോഗിച്ച് ബന്ധപ്പെടാനാണ് ബിജെപിയുടെ ശ്രമം. ഈ നീക്കം കൊണ്ട് ദളിതുകളെ കൂടെ നിര്‍ത്താനും ബിജെപിക്കാവും. കാരണം ദളിത് ഐക്കണായ അംബേദ്കര്‍ ബുദ്ധിസ്റ്റായിരുന്നു. ദളിത് വിഭാഗമാണ് കൂടുതല്‍ ബുദ്ധമതം സ്വീകരിക്കുന്നത്. മോദിയുടെ സന്ദര്‍ശനം ഇതെല്ലാം മുന്നില്‍ കണ്ടുള്ളതാണ്. തിരിച്ചുവന്ന ശേഷം മോദി യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിമാരുമായി സംസാരിക്കും. യോഗിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. സദ് ഭരണത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+