കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, കൊവിഡ് പോരാളികളുടെ കുടുംബത്തിനൊപ്പമെന്ന് മോദി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ സ്മരിച്ച് കൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ച വ്യാധിയെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ലോകം അഭിമുഖീകരിക്കുന്നത്. അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ അടയാളമെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

വികസനം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതാവണം. എല്ലാ രാജ്യങ്ങളെയും ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാവണം അതെന്നും മോദി പറഞ്ഞു. ഇന്ത്യ വളരുമ്പോള്‍ ലോകം വളരുകയാണെന്നും, 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ നിര്‍മാണത്തിനായി ആര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ കൊവിന്‍ ആപ്പ് വാക്‌സിന്‍ എടുക്കാനായിട്ടുള്ള ഡിജിറ്റല്‍ പിന്തുണ നല്‍കുന്നുണ്ട്. കോടിക്കണക്കിന് ഡോസുകളാണ് നിത്യേന നല്‍കുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിലും നിര്‍മാണത്തിലും ഇന്ത്യ ശക്തമായി പങ്കാളിയാവുന്നുണ്ടെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

12 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ഡിഎന്‍എ വാക്‌സിന്‍ വരെ ഇന്ത്യ ഉല്‍പ്പാദിപ്പിച്ച് കഴിഞ്ഞു. എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. നേസല്‍ വാക്‌സിനും ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. അതുകൊണ്ട് വാക്‌സിന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാം. സാങ്കേതികവിദ്യ ശക്തമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 43 കോടി പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ലഭ്യമായി. 36 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമായി. മൂന്ന് കോടിയില്‍ അധികം വീടുകള്‍ ഞങ്ങള്‍ നിര്‍മിച്ചു.

ഭവനരഹിതര്‍ ഇപ്പോള്‍ വീട്ടുടമകള്‍ ആയിരിക്കുന്നത്. 17 കോടി ജനങ്ങള്‍ക്ക് വീടുകളില്‍ പൈപ്പ് വെള്ളം എത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇടുങ്ങിയ ചിന്താഗതിയും ഭീകരവാദവും ലോകത്തിന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ രാഷ്ട്രീയത്തിനുള്ള ഉപകരണമായി മാറ്റുന്നുണ്ട്. ഭീകരവാദം അവര്‍ക്കും ഭീഷണിയാണെന്ന് മനസ്സിലാക്കണം. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദത്തിനായിഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണം. ചിലര്‍ അഫ്ഗാനിലെ സാഹചര്യം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണ്. നമ്മുടെ സമുദ്രമേഖല വലിയൊരു പാരമ്പര്യമുള്ളതാണ്. അതിനെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. സമുദ്ര സുരക്ഷ ഇന്ന് ആവശ്യമായ കാര്യമാണ്. അഫ്ഗാനിലെ സാഹചര്യം അടക്കം പരിഗണിക്കുമ്പോള്‍ അത് അത്യാവശ്യമാമെന്നും മോദി പറഞ്ഞു.

English summary
pm modi at unga summit: narendra modi pays tribute to covid warriors who lost their lives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X