മോദിയ്ക്ക് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ 'സര്‍ട്ടിഫിക്കറ്റ്'- ഇന്ത്യ കണ്ട മഹാനായ നേതാവ്
ന്യൂയോര്‍ക്ക്: ലോകത്തെ മാധ്യമ ഭീമന്‍ എന്ന വിശേഷണം ഉള്ള ആളാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക്. ന്യൂസ് കോര്‍പ്പറേഷന്റെ ഉടമ. കുറച്ചുകൂടി പറഞ്ഞാല്‍ കൂടുതല്‍ വ്യക്തമാകും- സ്റ്റാര്‍ ചാനലുകളുടെ ഉടമ.
ലോകത്തിന്റെ തന്നെ മാധ്യമ സംസ്‌കാരത്തെ അട്ടിമറിച്ച ആള്‍ എന്നൊക്കെയാണ് വിമര്‍ശകര്‍ മര്‍ഡോക്കിനെ വിശേഷിപ്പിയ്ക്കുന്നത്. എന്തായാലും ആ റൂപ്പര്‍ട്ട് മര്‍ഡോക് ഇപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയെ ഏറെ പുകഴ്ത്തി പറഞ്ഞിരിയ്ക്കുന്നു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ നേതാവ് നരേന്ദ്ര മോദി എന്നാണ് മര്‍ഡോക്ക് പറഞ്ഞത്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ മോദി റൂപ്പര്‍ട്ട് മര്‍ഡോക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Great hour with Indian PM Modi. Best leader with best policies since independence, but massive task to achieve in most complex nation.
— Rupert Murdoch (@rupertmurdoch) September 25, 2015 ട്വിറ്ററിലൂടെ ആയിരുന്നു മര്‍ഡോക്ക് മോദിയെ പുകഴ്ത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു മണിക്കൂര്‍ ചെലവഴിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ മികച്ച നയങ്ങള്‍ക്കുടമയായ ഏറ്റവും മികച്ച നേതാവാണ് എന്നാണ് എഴുത്ത്.
ഏറ്റവും സങ്കീര്‍ണമായ രാജ്യം എന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചിട്ടുള്ളത്. അത്തരം ഒരു രാജ്യത്ത് ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കുക എത്ര എളുപ്പമാകില്ലല്ലോ.












Click it and Unblock the Notifications