ഈജിപ്ത് സന്ദര്‍ശനത്തിന് പരിസമാപ്തി; പിരമിഡ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി, നാട്ടിലേക്ക് മടങ്ങി
കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഈജിപ്ത് സന്ദര്‍ശനത്തിന് പരിസമാപ്തി. അവസാന ദിനം ഈജിപ്തില്‍ അദ്ദേഹം ചരിത്രപ്രസിദ്ധമായ പിരമിഡുകള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും മോദിക്കൊപ്പം പിരമിഡുകള്‍ കാണാനെത്തി. അതേസമയം മദ്ബൂലിക്ക്, മോദി തനിക്കൊപ്പം വന്നതിന് നന്ദി അറിയിക്കുകയും ചെയ്തു.
നമ്മുടെ നാട്ടിലെ സാംസ്‌കാരിക ചരിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ അദ്ദേഹവുമായി നടന്നിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. തന്റെ ഈജിപ്ത് സന്ദര്‍ശനം ചരിത്രപരമായിരുന്നുവെന്നും സന്ദര്‍ശനത്തിന് ശേഷം മോദി കുറിച്ചു. അതേസമയം ഈജിപ്തില്‍ നിന്ന് മോദി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.അതേസമയം ഈജിപ്തിലെ കെയ്‌റോയിലുള്ള ചരിത്രപരമായ അല്‍ ഹക്കീം മുസ്ലീം പള്ളിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

11ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ പള്ളി. ഇന്ത്യയിലെ ദാവൂദി ബോറ വിഭാഗത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മിക്കപ്പെട്ട പള്ളിയാണിത്. മൂന്ന് മാസം മുമ്പാണ് ഇതിന്റെ പണികള്‍ പൂര്‍ത്തിയായത്. ഇതെല്ലാം മോദി സന്ദര്‍ശിക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച നിസ്‌കാരമാണ് ഇവിടെ പ്രശസ്തം. പള്ളിയുടെ ചുവരുകളിലുള്ള കൊത്തുപണികളെ മോദി പ്രശംസിക്കുകയും ചെയ്തു. 1012ലാണ് ഇത് നിര്‍മിക്കപ്പെട്ടത്. കെയ്‌റോയിലെ പഴക്കം ചെന്ന മുസ്ലീം പള്ളികളില്‍ നാലാമതാണ് അല്‍ ഹക്കീം പള്ളിയുടെ സ്ഥാനം.
ബോറ വിഭാഗമാണ് 1970 മുതല്‍ ഈ പള്ളിയുടെ അറ്റകുറ്റപണികള്‍ നടത്തുന്നത്. അതിന് ശേഷം ഇവരുടെ നിയന്ത്രണത്തിലാണ് ഈ പള്ളി. 13560 സ്‌ക്വയര്‍ മീറ്ററിലാണ് ഇവ വ്യാപിച്ച് കിടക്കുന്നത്. വിശാലമായ മുറ്റവും ഇതിനുണ്ട്. ബോറ വിഭാഗവുമായി മോദിക്ക് അടുത്ത ബന്ധമുണ്ട്. നിരവധി വര്‍ഷങ്ങളായി ഗുജറാത്തിലാണ് ഈ വിഭാഗമുള്ളത്.
ദാവൂദി ബോറ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നാണിത്. ഈജിപ്തില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ പ്രധാന മുസ്ലീം വിഭാഗങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകളിലായി ഇവര്‍ ഇന്ത്യയിലാണ് താമസം. അതേസമയം പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദര്‍ശനം വന്‍ വിജയമായിട്ടാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഈജിപ്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസിയുമായി, മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ധാരണാപത്രങ്ങളിലും ഇവര്‍ ഒപ്പുവെച്ചിരുന്നു. ഈജിപ്തിലെ പരമോന്നത പദവിയായ ഓര്‍ഡര്‍ ഓഫ് ദ നൈലും മോദിക്ക് നല്‍കി ആദരിച്ചിരുന്നു ഈജിപ്ത്.
കെയ്‌റോയിലെ ഹെലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ സെമിത്തേരിയും മോദി സന്ദര്‍ശിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് വീരമൃത്യു വരിച്ച 4300 ധീര ഇന്ത്യന്‍ സൈനികര്‍ക്കായുള്ള സ്മാരകമാണിത്. അതിന് ശേഷമാണ് ഗിസയിലെ പിരമിഡുകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം പോയത്.












Click it and Unblock the Notifications