കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ ഷെയ്ക്ക് ഹസീന നാലാം തവണയും അധികാരത്തില്‍; അഭിനന്ദനങ്ങളറിയിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി നലാംതവണയും അധികാരത്തിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഷെയ്ക്ക് ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ ബംഗ്ലാദേശ് നേടിയ ഉജ്വലമായ വികസനങ്ങളുടെ പ്രതിഫലമാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

sheikh-hasina

ടെലഫോണ്‍ സംഭാഷണത്തിലൂടെയാണ് തന്റെ അഭിന്ദനങ്ങള്‍ മോദി ഷെയ്ക്ക് ഹസീനയെ അറിയിച്ചത്. ബംഗ്ലാദേശുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങല്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി ഷെയ്ക്ക് ഹസീനയോട് വ്യക്തമാക്കി. മോദിയും ഹസീനയും തമ്മിലുള്ള സംഭാഷണം ഏറെ ഹൃദ്യമായിരുന്നെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഷെയ്ക്ക് ഹസീനയെ ആദ്യമായി വിളിച്ച് അഭിനന്ദിക്കുന്ന രാഷ്ട്രതലവന്‍ മോദിയാണ്. തിരഞ്ഞെടുപ്പ് നടന്ന 298 സീറ്റില്‍ 287 സീറ്റും നേടിയാണ് ഷെയ്ക്ക് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തില്‍ വന്നത്. ഇതോടെ മൂന്ന് തവണ തുടര്‍ച്ചയായി ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയാവുന്ന നേതാവായി ഷെയ്ക്ക് ഹസീനമാറി.

English summary
PM Modi congratulates Hasina, Delhi eyes Dhaka as key to Act East plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X