മോദിക്ക് വേണ്ടി കാറോടിച്ച് മെക്‌സിക്കന്‍ പ്രസിഡണ്ട്.. യാത്ര വെജിറ്റേറിയന്‍ ഹോട്ടലിലേക്ക്...
മെക്‌സിക്കോ സിറ്റി: ഇത്തവണത്തെ വിദേശ സന്ദര്‍ശനത്തിലെ അവസാന സ്‌റ്റോപ്പായ മെക്‌സിക്കോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ സ്വീകരണം. ബുധനാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിച്ച ശേഷമാണ് മോദി മെക്‌സിക്കോയിലെത്തിയത്. വിമാനത്താവളത്തില്‍ മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി ക്ലൗഡിയ റൂയിസ് മോദിയെ സ്വീകരിച്ചു. ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മെക്‌സിക്കോ പിന്തുണ അറിയിച്ചു.
മെക്‌സിക്കന്‍ പ്രസിഡണ്ട് എന്റിക് പെന നീറ്റോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ശാസ്ത്ര സാങ്കേതിക മേഖലകളിലും വാണിജ്യ കരാറുകളിലും മെക്‌സിക്കോയുമായി അടുത്ത ബന്ധം തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോദി. മെക്‌സിക്കോയില്‍ നിന്നും ഇന്ത്യ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്നത് ക്രൂഡോയിലാണ്. ഇന്ത്യയില്‍ നിന്നും മരുന്നുകളും വാഹന ഉപകരണങ്ങളും മറ്റും മെക്‌സിക്കോയിലേക്ക് കയറ്റിയയക്കുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡണ്ട് എന്റിക് പെന നീറ്റോ നരേന്ദ്ര മോദിയെ മെക്‌സിക്കന്‍ വെജിറ്റേറിയന്‍ ഫെസ്റ്റിന് കൂട്ടിക്കൊണ്ടുപോയി. സ്വന്തം കാറോടിച്ചാണ് എന്റിക് പെന നീറ്റോ മോദിക്കൊപ്പം യാത്ര ചെയ്തത്. 49 കാരനായ പ്രസിഡണ്ട് മോദിക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ വിദേശ കാര്യ വക്താവ് വികാസ് സ്വരൂപാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇരുവരും കഴിച്ചത്. നേരത്തെ ട്വിറ്ററിലൂടെ നീറ്റോ മോദിയെ മെക്‌സിക്കയിലേക്ക് സ്വാഗതം ചെയ്തിരുന്നു.












Click it and Unblock the Notifications