കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെെം മാഗസിന്‍ പട്ടികയില്‍ മോദിയും, വമ്പന്‍മാരുമായി മത്സരം, ട്രംപിനെയും നദേലയെയും പിന്നിലാക്കുമോ?

മോദി ഇത്തവണ പുരസ്‌കാരം നേടാന്‍ വലിയൊരു സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നുണ്ട്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംപിടിച്ചു. ടൈം മാഗസിനിന്റെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് മോദി ഇടംപിടിക്കുന്നത്. ലോക പ്രശസ്തരായ വ്യക്തികളാണ് പട്ടികയിലുള്ളത്. നേരത്തെ 2013 മുതല്‍ പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട് മോദി. ലോക പ്രശസ്തരായ കലാകാരന്‍മാര്‍, നേതാക്കള്‍, ശാസ്ത്രജ്ഞര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സംരംഭകര്‍, എന്നിവരാണ് പട്ടികയില്‍ ഉള്ളത്. അടുത്ത മാസമാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

നരേന്ദ്ര മോദിയുടെ നിലപാടില്‍ വിയോജിപ്പ്; ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടേക്കും, ജനവിധി തേടുംനരേന്ദ്ര മോദിയുടെ നിലപാടില്‍ വിയോജിപ്പ്; ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടേക്കും, ജനവിധി തേടും

1

100 പേരുടെ ചുരുക്കപട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉര്‍ദുഗാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സൗദി രാജകുമാരിന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, എന്നിവരാണ് രാഷ്ട്രത്തലവന്‍മാരായി ഉള്ളത്. മൈക്രസോഫ്ര്റ്റ് സിഇഒ സത് നദെല്ല, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. വായനക്കാരുടെ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മുന്നിലെത്തുന്ന വ്യക്തിക്ക് ചുരുക്കപട്ടികയില്‍ മുന്‍തുക്കമുണ്ടാകും. എന്നാല്‍ ടൈം മാഗസിനിന്റെ എഡിറ്റോറിയല്‍ ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കുക.

2

അതേസമയം മോദി ഇത്തവണ പുരസ്‌കാരം നേടാന്‍ വലിയൊരു സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള മികച്ച നയതന്ത്രജ്ഞതയും ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന മികച്ച നേതാവ് എന്ന പരിവേഷവും മോദിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ 2015ല്‍ മോദി ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ടൈം മാഗസിന് വേണ്ടി തയ്യാറാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!!കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!!

വിവാഹവാഗ്ദാനം പാലിച്ചില്ല, ഒപ്പം ഗര്‍ഭച്ഛിദ്രവും, പ്രതികാരമായി യുവതി കാമുകനോട് ചെയ്തത് ക്രൂരത!!വിവാഹവാഗ്ദാനം പാലിച്ചില്ല, ഒപ്പം ഗര്‍ഭച്ഛിദ്രവും, പ്രതികാരമായി യുവതി കാമുകനോട് ചെയ്തത് ക്രൂരത!!

English summary
PM Modi in contention for spot on global most influential people list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X