കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പോയി,ചരിത്രം വഴിമാറി!!ഇസ്രയേല്‍ സന്ദര്‍ശനം വ്യാപാര,കാര്‍ഷികമേഖലകളില്‍ നാഴികക്കല്ലാകും..

ആയുധക്കച്ചവടം പ്രധാന ലക്ഷ്യം

Google Oneindia Malayalam News

ജറുസലേം: ചരിത്രം മാറ്റിമറിച്ചാണ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ മണ്ണില്‍ കാലു കുത്തുന്നത്. ഇസ്രയേലില്‍ മോദിക്ക് ലഭിച്ചതും ചരിത്രത്തിലെങ്ങും കാണാത്ത വരവേല്‍പാണ്. ടെല്‍ അവീവില്‍ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് രംഗത്തെത്തി, 70 വര്‍ഷമായി തങ്ങള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. നെതന്യാഹുവിന് മോദിയെക്കുറിച്ചു പറയാനേ നേരമുള്ളൂ എന്ന് വാര്‍ത്താ വിതരണ മന്ത്രി ആയൂബ് കാറ. ഉണരൂ, ലോകത്തിലെ ഏറ്റവും ശക്തനായി പ്രധാനമന്ത്രി വരുന്നെന്ന് ഇസ്രയേല്‍ ദിനപ്പത്രമായ 'ദി മാര്‍ക്കറ്റ്'. ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് മോദി എന്നു പേര്. അതെ.. മോദിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ഇസ്രയേല്‍.

സ്വാഗതം സുഹൃത്തേ എന്നു ഹിന്ദിയില്‍ അഭിസംബോധന ചെയ്താണ് മോദിയെ നെതന്യാഹു സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ മഹാനായ നേതാവെന്നും ലോകനേതാവെന്നും വിശേഷണം. സ്വീകരണസംഘത്തില്‍ ഇസ്രയേല്‍ നേതൃനിരയിലെ പ്രമുഖര്‍. വ്യാപാര കാര്‍ഷിക രംഗങ്ങളിലെ സഹകരണവും ആയുധകച്ചവടവുമായിരിക്കും മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍.

ആദ്യം അംഗീകരിച്ചിരുന്നില്ല

ആദ്യം അംഗീകരിച്ചിരുന്നില്ല

1948 ല്‍ നിലവില്‍ വന്ന ഇസ്രയേലിനെ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ രണ്ടു വര്‍ഷത്തേക്ക് അംഗീകരിച്ചിരുന്നില്ല. 1992 വരെ ഇസ്രയേലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധം പോലും ഇല്ലായിരുന്നു. ഇപ്പോള്‍ 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രി 1 കോടി പോലും ജനസംഖ്യയില്ലാത്ത ഇസ്രയേലില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ പലസ്തീനൊപ്പം

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ പലസ്തീനൊപ്പം

ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ പലസ്തീനൊപ്പം നില്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു പോന്നിട്ടുള്ളത്. ശീതയുദ്ധതകാലത്തും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു. എന്നാല്‍ ഒരേ സമയം ഇസ്രയേലിന്റെയും അറബ് രാഷ്ട്രങ്ങളുടെയും സുഹൃത്താകാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്.

മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനം

മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനം

2006 ല്‍ ഗുജറാത്ത് പ്രധാനമന്ത്രി ആയിരുന്ന സമയത്ത് മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2000 ല്‍ ആഭ്യന്തര മന്ത്രിയായിരിക്കേ എല്‍ കെ അദ്വാനി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരെല്ലാം ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.

ആയുധക്കച്ചവടം

ആയുധക്കച്ചവടം

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആയുധക്കച്ചവടമാണ്. ഇന്ത്യ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. 2012 2016 വരെയുള്ള കാലയളവില്‍ ഇസ്രയേലില്‍ നിന്നും 41 ശതമാനം ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയതെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ആയുധ ഇടപാടില്‍ അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇസ്രായേല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളിയാണ്. സ്പേസ്, മിസൈല്‍ രംഗത്തും ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

അറബ് ലോകം ആശങ്കയില്‍

അറബ് ലോകം ആശങ്കയില്‍

മോദിയുടെ ചരിത്ര സന്ദര്‍ശനത്തില്‍ അറബ് ലോകവും ആശങ്കയിലാണെന്നാണ് സൂചനകള്‍. ഇന്ത്യയും-അറബ് രാജ്യങ്ങളും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് നിലനില്‍ക്കുന്നത്.

ഭീകരതക്കെതിരെ ഒന്നിച്ച്

ഭീകരതക്കെതിരെ ഒന്നിച്ച്

ഭീകരതക്കെതാരായ പോരാട്ടത്തില്‍ തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.'പാകിസ്താനില്‍ നിന്നും നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. ചെറുത്തു നില്‍ക്കുക എന്നത് ഇന്ത്യയുടെ അവകാശമുണ്ട്, ചെറുത്തു നില്‍ക്കാനുള്ള അവകാശം ഇസ്രയേലിന് ഉള്ളതുപോലെ. അത് ലഷ്‌കര്‍ ഇ ത്വയ്ബ ആയാലും ഹമാസ് ആയാലും, തീവ്രവാദം തീവ്രവാദം തന്നെയാണ്', ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് സോഫര്‍ വ്യക്തമാക്കി.

കൃഷി,വ്യാപാരം

കൃഷി,വ്യാപാരം

കാര്‍ഷിക,വ്യാപാര രംഗങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യയും ഇസ്രായേലും. കാര്‍ഷിക മേറലയില്‍ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യാപാര രംഗത്ത് ഇസ്രയേല്‍ ഇന്ത്യയുടെ 38-ാമത്തെ വലിയ പങ്കാളിയാണ്. പേളുകള്‍, സ്റ്റോണുകള്‍ എന്നിവയാണ് ഇസ്രയേലില്‍ നിന്നും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.

English summary
PM Modi, in Israel visit, seeks to break barriers in trade and history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X