കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈനില്‍ നിന്ന് മോദി ഫ്രാന്‍സിലേക്ക് പുറപ്പെട്ടു; ജി7 ഉച്ചകോടിയില്‍ പങ്കെടുക്കും

Google Oneindia Malayalam News

മനാമ: യുഎഇയും ബഹ്‌റൈനും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് പുറപ്പെട്ടു. ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മോദിയുടെ ഫ്രഞ്ച് യാത്ര. പരിസ്ഥിതി, കാലാവസ്ഥ, സാങ്കേതിക കൈമാറ്റം തുടങ്ങിയ ആഗോളവിഷയങ്ങളാകും അദ്ദേഹം ജി7 ഉച്ചകോടിയില്‍ പ്രഭാഷണ വിഷയമാക്കുക. ലോക നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.

Modi

ഫ്രഞ്ച് നഗരമായ ബിയാറിറ്റ്‌സിലാണ് ഉച്ചകോടി. ഇന്ത്യ ജി7 ഗ്രൂപ്പില്‍ അംഗമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി7 ഗ്രൂപ്പിലുള്ളത്. മോദിയും ട്രംപും കശ്മീര്‍ വിഷയം ഉച്ചകോടിക്കിടെ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും മോദി ചര്‍ച്ച നടത്തും.

എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3

ബഹ്‌റൈന്‍ തലസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രം മോദി സന്ദര്‍ശിച്ചു. 200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 42 ലക്ഷം ഡോളറിന്റെ പദ്ധതിക്ക് മോദി തുടക്കം കുറിച്ചു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മേഖലയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണ് മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രം.

16500 ചതുരശ്ര അടിയിലാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കുക. കൂടാതെ 45000 ചതുരശ്ര അടി വിസ്തീര്‍ണവും 30 മീറ്റര്‍ ഉയരവമുള്ള നാലുനില കെട്ടിടവും ഇതോടൊപ്പം നിര്‍മിക്കും. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കും. യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ബഹ്‌റൈനിലെത്തിയത്.

English summary
PM Modi Leaves For France To Attend G7 Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X