കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അഞ്ച് ബൈഡന്‍മാരുണ്ട്. തമാശയില്‍ തുടങ്ങി യുഎസ് പ്രസിഡന്റ്, മോദിയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുവരും പരസ്പരം തമാശകള്‍ പറഞ്ഞാണ് തുടങ്ങിയത്. ഇന്ത്യയില്‍ അഞ്ച് ബൈഡന്മാരുണ്ടെന്ന് ജോ ബൈഡന്‍ തമാശരൂപേണ മോദി പറഞ്ഞു. തന്റെ കുടുംബത്തിന്റെ വേരുകള്‍ ഇന്ത്യയിലുണ്ടെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. അതേസമയം വംശാവലി സംബന്ധിച്ച രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, ബൈഡന് പരിശോധിക്കാമെന്നും മോദി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ബൈഡന്‍ അധികാരമേറ്റ ശേഷം ഇരുവരും യുഎസ്സില്‍ വെച്ച് നേരിട്ട് കാണുന്നത് ഇത് ആദ്യമായിട്ടാണ്.

1

ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. ഇന്ത്യയും യുഎസ്സും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. യുഎസ്സും ഇന്ത്യയും തമ്മില്‍ ബന്ധം എല്ലാ സമയത്തും നല്ലതാണ്. നമുക്ക് പരസ്പരം ദീര്‍ഘകാലമായി അറിയാമെന്നും മോദി ബൈഡനോട് പറഞ്ഞു. അതേസമയം നാല് മില്യണ്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ എല്ലാ ദിവസും അമേരിക്കയെ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. വ്യാപാര ബന്ധങ്ങള്‍ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക റോളുണ്ടെന്നും മോദി പറഞ്ഞു.

യുഎസ്സും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢവും ശക്തവുമാണ്. മോദിയോട് കൊവിഡ് പ്രതിരോധത്തെ കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. ക്വാഡ് ഉച്ചകോടിയിലും ഇക്കാര്യം ഞങ്ങള്‍ സംസാരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പിറന്നാള്‍ അടുത്ത ആഴ്ച്ച ഇന്ത്യ ആഘോഷിക്കുകയാണ്. ഗാന്ധിയുടെ അഹിംസാ മാര്‍ഗത്തെ കുറിച്ച് എപ്പോഴും ഞങ്ങള്‍ ഓര്‍ക്കുന്നുവെന്നും മോദി പറഞ്ഞു. ബൈഡന്‍ ഇന്ത്യ യുഎസ് ബന്ധങ്ങള്‍ക്കായുള്ള കാഴ്ച്ചപ്പാടുകള്‍ നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് മോദി പറഞ്ഞു. അതേസമയം തനിക്ക് നല്‍കിയ ഗംഭീര സ്വീകരണത്തിന് ബൈഡനോട് മോദി നന്ദി പറഞ്ഞു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

സാങ്കേതികവിദ്യ ലോകത്തെ മുന്നോട്ട് നയിക്കാന്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ കഴിവുകള്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി ഉപയോഗിക്കണം. അത് ലോകരാജ്യങ്ങളുടെ പുരോഗതിക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ മോദിയും ബൈഡനും ചര്‍ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം, കൊവിഡ്, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി. അതേസമയം ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോല്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, എന്നിവരും പങ്കെടുക്കുന്നുണ്ട്.

English summary
pm modi meets joe biden in washington, climate change, covid19, and other issue discussed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X