കിലിയന്‍ മാപ്പേ; ഫ്രാന്‍സില്‍ എംബാപ്പെയെ പുകഴ്ത്തിയ പ്രസംഗത്തില്‍ മോദിക്ക് നാക്കുപിഴ
പാരീസ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസംഗത്തിനിടെ നാക്കുപിഴ. ഇന്ത്യന്‍ സമൂഹത്തെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്തപ്പോള്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെയെ അദ്ദേഹം പ്രശംസിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ എംബാപ്പെയുടെ പേര് പ്രധാനമന്ത്രി തെറ്റിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കിലിയന്‍ മാപ്പേ എന്നാണ് മോദി അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചത്.
ഇതിന്റെ വീഡിയോ ഗോള്‍ ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇത് വൈറലാവുകയും ചെയ്തു. നിരവധി പേര് ട്വിറ്ററിലൂടെ പരാമർശത്തിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പ്രസംഗത്തില്‍ എംബാപ്പെയെ വാനോളമാണ് മോദി പ്രശംസിച്ചത്. ഫ്രാന്‍സിലുള്ളതിനേക്കാള്‍ പ്രശസ്തനാണ് എംബാപ്പെ ഇന്ത്യയില്‍ എന്ന് മോദി പറഞ്ഞു. നിലവില്‍ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ് എംബാപ്പെ ന്നെും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം എംബാപ്പെ ഫ്രാന്‍സിലെ സുപ്രധാന ക്ലബായ പിഎസ്ജിയില്‍ പടിയിറങ്ങാന്‍ പോവുകയാണ്. 2024ഓടെ ക്ലബില്‍ നിന്ന് പടിയിറങ്ങുമെന്നും എംബാപ്പെ അറിയിച്ചിരുന്നു. പിഎസ്ജിയുമായുള്ള കരാറില്‍ താരത്തിന് ചില പ്രശ്നങ്ങളുണ്ട്. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് എംബാപ്പെയെ ക്ലബില്‍ നിലനിര്‍ത്താനായിരുന്നു പിഎസ്ജി പദ്ധതിയിട്ടിരുന്നത്.എന്നാല്‍ ടീം മാനേജ്മെന്റിനെ കത്തെഴുതി അറിയിക്കുകയായിരുന്നു എംബാപ്പെ.
യൂറോപ്പിലെ തന്നെ ഏറ്റവും മോശം ലീഗായി ഫ്രഞ്ച് ലീഗ് നേരത്തെ മാറിയിരുന്നു. പിഎസ്ജിയുടെ മൂല്യവും ഇതോടൊപ്പം ഇടിഞ്ഞിരുന്നു. ടീമിലെ അന്തരീക്ഷം മോശമായതും എംബാപ്പെയുടെ മാറ്റത്തിന് പിന്നിലുണ്ട്. ലോക ഫുട്ബോളില്‍ തന്നെ ഏറ്റവും മൂല്യമുള്ള താരമാണ് കിലിയന്‍ എംബാപ്പെ. താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിട്ടാല്‍ വലിയ നഷ്ടം പിഎസ്ജിക്കുണ്ടാക്കും. അതുകൊണ്ടാണ് താരത്തെ വില്ക്കാന് ക്ലബ് തീരുമാനിച്ചത്. സ്പാനിഷ് ലീഗിലേക്ക് എംബാപ്പെ പോകാനുള്ള സാധ്യത ഏറെയാണ്. റയല്‍ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കാനുള്ള സാധ്യതയും ശക്തമാണ്. റയലില്‍ എത്തിയില്ലെങ്കില്‍, താരത്തെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ തയ്യാറാണ്.
എംബാപ്പെയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലും ശ്രമിക്കുന്നുണ്ട്. അതേസമയം ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ആണ് സ്വീകരിച്ചത്. ഫ്രാന്‍സിലെ പ്രവാസികളും പ്രധാനമന്ത്രിക്ക് സ്വീകരണം നല്കി. ദേശീയ ദിനത്തില്‍ മോദിയാണ് മുഖ്യാതിതിഥി. ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവരുന്ന വഴി മോദി യുഎഇയില്‍ ഇറങ്ങും. അവിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. 2014ല്‍ അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications