കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള നേതാക്കളുടെ പട്ടികയിലും മുന്നില്‍ മോദി, ബൈഡനെ കടത്തി വെട്ടി, 71 ശതമാനം അപ്രൂവല്‍ റേറ്റിംഗ്

Google Oneindia Malayalam News

ദില്ലി: ആഗോള നേതാക്കളുടെ റേറ്റിംഗ് പട്ടികയില്‍ പ്രധാനമന്ത്രിക്ക് ഒന്നാം സ്ഥാനം. ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് യുഎസ് സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിംഗ് കണ്‍സള്‍ട്ടിന്റെ സര്‍വേയില്‍ പറയുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ 71 ശതമാനവും മോദിയെ പിന്തുണയ്ക്കുന്നുണ്ട്. 13 ലോക നേതാക്കളുടെ പട്ടികയിലാണ് മോദി ഒന്നാമതെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ആേ്രന്ദ മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ്. 66 ശതമാനമാണ് അദ്ദേഹത്തിന്റെ അപ്രൂവല്‍ റേറ്റിംഗ്. മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ്. 60 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ 48 ശതമാനം പേര്‍ പിന്തുച്ചു.

മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!

1

അതേസമയം പട്ടികയില്‍ ഏറ്റവും കുറവ് ഡിസപ്രൂവല്‍ റേറ്റിംഗ് ഉള്ളതും മോദിക്കാണ്. 21 ശതമാനം പേര്‍ മാത്രമാണ് മോദിയെ എതിര്‍ക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും 43 ശതമാനം പിന്തുണ ലഭിച്ചു. ആറും ഏഴും സ്ഥാനങ്ങളിലാണ് ഇവരുള്ളത്. ലോകനേതാക്കളില്‍ ഏറ്റവും മോശം റേറ്റിംഗ് ഉള്ളത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും, ഏത് നിമിഷം വേണമെങ്കില്‍ പുറത്തേക്ക് പോകാമെന്നതും അടക്കം നിരവധി കാര്യങ്ങള്‍ ജോണ്‍സനെ പ്രതിരോധത്തിലാക്കുന്നുണ്ട്. വെറും 26 ശതമാനമാണ് ജോണ്‍സന്റെ അപ്രൂവല്‍ റേറ്റിംഗ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദത്തിലുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോദിയുടെ റേറ്റിംഗില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. അപ്രൂവല്‍ റേറ്റിംഗ് 2020 മെയ് രണ്ടിന് 84 ശതമാനമെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഏറ്റവും കുറവ്. 63 ശതമാനമായിരുന്നു റേറ്റിംഗ്. ഇന്ത്യയില്‍ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു ഇത്രയും കുറവുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ പുറത്തുവിട്ട സര്‍വേയില്‍ ഇന്ത്യയില്‍ വന്‍ ജനപ്രീതിയാണ് മോദിക്കുള്ളതെന്ന് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും മോദിക്കായിരുന്നു ജനപ്രീതി കൂടുതല്‍. ബിജെപി മോദിയുടെ മികവില്‍ തരംഗം ആവര്‍ത്തിക്കുമെന്നും പ്രവചിച്ചിരുന്നു. അന്താരാഷ്ട്ര സര്‍വേയിലും ഇത് തന്നെയാണ് പ്രതിഫലിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ റേറ്റിംഗ് ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്. 43 ശതമാനം പേരാണ് ബൈഡനെ പിന്തുണച്ചത്. ഇത് പ്രസിഡന്റ് പദത്തില്‍ വന്ന ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ റേറ്റിംഗാണ്. അധികാരത്തിലെത്തിയ സമയത്ത് 50 ശതമാനത്തിലധികം അപ്രൂവല്‍ റേറ്റിംഗ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ ബൈഡന്റെ പോപ്പുലാരിറ്റിയില്‍ വലിയ ഇടിവാണ് ഉണ്ടായത്. യുഎസ്സ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ച സംഭവം അദ്ദേഹത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. അതോടൊപ്പം കൊവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ റേറ്റിംഗിനെ കാര്യമായി ബാധിച്ചിരുന്നു.

Recommended Video

cmsvideo
Union Budget 2022-23: From date to timing, heres all you need to know | Oneindia Malayalam

അഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപിഅഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപി

English summary
Pm modi most popular leader in world, gets highest rating among global leaders, finds us survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X