വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ നടക്കുന്നത് വലിയ ശ്രമങ്ങൾ: യുഎന്നിൽ മോദി
ന്യൂയോർക്ക്: വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ വലിയ തോതിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഫിനാൻസിംഗ് പദ്ധതികളുടെ മികച്ച നേട്ടം ഇന്ന് ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി നൽകുന്ന രാജ്യങ്ങളിൽ നൽകുന്ന ലോക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

അതേ സമയം ആവശ്യമായ നിയമ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ പരിഷ്കരണം- പ്രകടനം- പരിവർത്തനം എന്നീ മന്ത്രങ്ങൾ കൊണ്ട് ഇന്ത്യ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ജീവിത്തിൽ നിർണായക മാറ്റം കൊണ്ടുവന്നു. ഈ അനുഭവങ്ങളെല്ലാം തന്നെ ലോകത്തെ മറ്റ് രാജ്യങ്ങൾക്കും ഉപയോഗപ്രദമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications