കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് അമീർ എല്ലായ്പ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പരിചരണം ഏറ്റെടുത്തു: പ്രധാനമന്ത്രി നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി. അറേബ്യൻ ലോകത്തിന് പ്രിയപ്പെട്ട നേതാവിനെയും ഇന്ത്യയ്ക്ക് ഉറ്റ ചങ്ങാതിയെയും ലോകത്തിന് മികച്ച ഒരു രാഷ്ട്രതന്ത്രജ്ഞനെയും നഷ്ടപ്പെട്ടുവെന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം. ഗൾഫ് മേഖലയെ പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചുയർത്തിയ മികച്ച നേതാവായാണ് കണക്കാക്കപ്പെടുന്നത്.

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തുഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തു

ഇന്ത്യൻ സമൂഹത്തിനായി

ഇന്ത്യൻ സമൂഹത്തിനായി

അറേബ്യൻ ലോകത്തിന് പ്രിയപ്പെട്ട നേതാവിനെയും ഇന്ത്യയ്ക്ക് ഉറ്റ ചങ്ങാതിയെയും ലോകത്തിന് മികച്ച ഒരു രാഷ്ട്രതന്ത്രജ്ഞനെയും നഷ്ടപ്പെട്ടുവെന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഷേഖ് സബാഹ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ എല്ലായ്പ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്നയാളാണെന്നും മോദി കൂട്ടിച്ചേർത്തു.

മികച്ച നയതന്ത്രജ്ഞൻ

മികച്ച നയതന്ത്രജ്ഞൻ

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്യാണത്തിൽ എന്റെ ഹൃദയംഗമമായ അനുശോചനം. ഈ നിമിഷത്തിൽ ഞങ്ങളുടെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും കുവൈത്തിലെ ജനങ്ങളോടും ഒപ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 1990ലെ ഗൾഫ് യുദ്ധത്തിന് ശേഷം ഇറാഖുമായി കൂടുതൽ ബന്ധം പുലർത്തുന്നതിനും പ്രാദേശിക തലത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും മറ്റും കുവൈത്തിന്റെ നയതന്ത്രജ്ഞനെന്ന നിലയിൽ ദശാബ്ദങ്ങൾ പ്രവർത്തിച്ചുവന്നയാളാണ് ശൈഖ് സബാഹ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിക്കുന്നത്. 91 വയസായിരുന്നു അദ്ദേഹത്തിന്.

അതീവ ദുഃഖിതൻ

അതീവ ദുഃഖിതൻ

കുവൈത്ത് ഭരണാധികാരിയുടെ നിര്യാണത്തിൽ താൻ അതീവ ദുഖിതനാണെന്ന് ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദ് പറഞ്ഞു. അദ്ദേഹം മികച്ച മനുഷ്യസ്നേഹിയും ഇന്ത്യയും ഉറ്റ സുഹൃത്തുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം മികച്ച രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ ഉറ്റസുഹൃത്തുമാണെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ കുടുംബത്തിനും കുവൈത്ത് സർക്കാരിനും കുവൈത്തിലെ ജനങ്ങൾക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

 അന്ത്യം അമേരിക്കയിൽ വെച്ച്

അന്ത്യം അമേരിക്കയിൽ വെച്ച്

വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ചികില്‍സാവശ്യാര്‍ഥം ജൂലൈ 23നാണ് ശൈഖ് സബാഹ് അമേരിക്കയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അന്ത്യം സംഭവിക്കുന്നത്. കുവൈത്തിന്റെ 15ാം അമീറായി 2006ലാണ് ശൈഖ് സബാഹ് സ്ഥാനമേൽക്കുന്നത്.

Recommended Video

cmsvideo
Kuwait emir sheikh ahamed al sabah passes away
 പ്രമുഖ പദവികളിൽ

പ്രമുഖ പദവികളിൽ


കുവൈത്ത് വിദേശകാര്യ മന്ത്രി,വാര്‍ത്താ വിതരണ മന്ത്രി, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് 2003ലാണ് കുവൈത്തിന്റെ പ്രധാനമന്ത്രിയായി നിയമതിനായിരുന്നു. കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ച ഇദ്ദേഹം 1963ലാണ് വിദേശകാര്യ മന്ത്രിയാവുന്നത്. 2006ലാണ് കുവൈത്തിന്റെ അമീറായി ശൈഖ് സബാഹ് നിയമിക്കപ്പെടുന്നത്. പിന്നീട് ഐക്യരാഷ്ട്ര സഭ 2014ല്‍ കുവൈത്ത് അമീറിന് മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നല്‍കി ശൈഖ് സബാഹിനെ ആദരിക്കുകയും ചെയ്തിരുന്നു.

English summary
PM Modi Shares condolences after demise of Sheikh Sabah Al-Ahmed Al-Jaber Al-Sabah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X