ഐ2യു2 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; പ്രസിഡന്റ് ആയ ശേഷം ആദ്യ ഇസ്രായേൽ സന്ദർശനത്തിന് ബൈഡൻ
ഡൽഹി: ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്ന വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനൊപ്പം മോദി വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ചൊവ്വാഴ്ച അറിയിച്ചു. 'ഐ2യു2' എന്നാണ് ഉച്ചകോടിയെ യുഎസ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ 13 മുതൽ 16 വരെ ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.

യുഎഇ, മൊറോക്കോ, ബഹ്‌റൈൻ എന്നിവയുമായുള്ള അബ്രഹാം ഉടമ്പടികളിലൂടെയും ഇസ്രായേൽ, ജോർദാൻ, ഈജിപ്ത് എന്നിവയ്‌ക്കിടയിലുള്ള ആഴത്തിലുള്ള ബന്ധങ്ങളും കുറിച്ച് ഈ സന്ദർശനത്തിൽ ചർച്ച ഉണ്ടാകും. ഭക്ഷ്യ സുരക്ഷക്ക് വേണ്ടി മാത്രമായി ഐ2യു2 രാഷ്ട്രത്തലവൻമാരുമായി ഒരു വെർച്വൽ ഉച്ചകോടി നടത്തും എന്നും റിപ്പോർട്ട് ഉണ്ട്. 2021- ൽ ഈ പുതിയ ക്വാഡ് പുറത്തിറക്കാൻ നാല് രാജ്യങ്ങളും മുൻപ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം ഹൈബ്രിഡ് ഫോർമാറ്റിൽ നടന്ന യോഗത്തിൽ, ഗതാഗതം, സാങ്കേതികവിദ്യ, സമുദ്രസുരക്ഷ, സാമ്പത്തികശാസ്ത്രം, വ്യാപാരം എന്നീ മേഖലകളിലെ സംയുക്ത അടിസ്ഥാന സൗകര്യ പദ്ധതികൾക്കും അധിക സംയുക്ത പദ്ധതികൾക്കുമുള്ള സാധ്യതകളും നാല് രാജ്യങ്ങൾ ചർച്ച ചെയ്തിരുന്നു. അന്ന് വിവിധ രാജ്യങ്ങളുടെ വിദേശ്യകാര്യ മന്ത്രിമാർ ആയിരുന്നു യോഗത്തിൽ ചർച്ചക്ക് എത്തിയത്.
ഞാന്‍ മറക്കുകയില്ല, പൊറുക്കുകയില്ല; ചിരിമായാതെ ദീപ തോമസ്, പുത്തന്‍ ചിത്രങ്ങളിതാ
അതേ സമയം ബൈഡൻ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ സന്ദർശനം നടത്തുന്നത്. അവിടെ രാജ്യത്തിന്റെ സുരക്ഷ, സമൃദ്ധി, വലിയ മേഖലയിലേക്കുള്ള വർദ്ധിച്ചുവരുന്ന സംയോജനം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേലി നേതാക്കളുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും എന്ന് ഉദ്യോ ഗസ്ഥർ അറിയിച്ചു. പലസ്തീൻ അതോറിറ്റിയുമായി കൂടിയാലോചിക്കുന്നതിനും പലസ്തീൻ ജനതയ്ക്ക് തുല്യമായ സുരക്ഷ, സ്വാതന്ത്ര്യം, അവസരങ്ങൾ എന്നിവയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശക്തമായ പിന്തുണ ആവർത്തിച്ച് അദ്ദേഹം വെസ്റ്റ് ബാങ്ക് സന്ദർശിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പിന്നീട് ഗൾഫ് സഹകരണ കൗൺസിലിന്റെയും ഈജിപ്ത്, ഇറാഖ്, ജോർദാൻ (ജിസിസി +3 എന്നറിയപ്പെടുന്നു) എന്നിവയുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി രാജാവ് സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം യുഎസ് പ്രസിഡന്റ് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകും.












Click it and Unblock the Notifications