കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചൈനയിലേക്ക്... ഷീ ജിന്‍ പിങിനെ കാണും... ഉച്ചകോടിയില്‍ പങ്കെടുക്കും!! കൂടിക്കാഴ്ച്ച രണ്ടാം തവണ!!

മോദി ഉച്ചകോടിക്കായി ചൈനയിലേക്ക്

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മറന്ന് ഇന്ത്യ സൗഹൃദം പുതിയ തലത്തിലേക്ക് കൊണ്ടു പോകാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ചൈനീസ് സന്ദര്‍ശനത്തിനായി പുറപ്പെട്ടു. പ്രധാനമായും ക്വിംഗ്ദാവോയില്‍ നടക്കുന്ന എസ്‌സിഒ ഉച്ചകോടിക്കായിട്ടാണ് അദ്ദേഹം ചൈനയിലെത്തുന്നത്. ഇതിനിടെ ഷീയും മോദിയും സുപ്രധാനമായ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തിലെ സഹകരണം അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ചയാവും. അതേസമയം ശനിയാഴ്ച്ച ഉച്ചയോടെയാണ് മോദി ചൈനയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയും ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സുരക്ഷയും ഭീകരവാദവും സംബന്ധിച്ച കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. അതേസമയം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചൈനയുമായി മികച്ച ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടി മോദിക്കുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മോദി ഷി ജിന്‍ പിംഗിനെ കാണാന്‍ ഒരുങ്ങുന്നത്.

എസ്‌സിഒ ഉച്ചകോടി

എസ്‌സിഒ ഉച്ചകോടി

ജൂണ്‍ 9,10 തീയതികളിലായിട്ടാണ് ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ നേതൃത്വത്തിലാണ് ഇത് നടക്കുക. ലോകത്തിന് ഭീഷണിയായുള്ള നിരവധി കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ വര്‍ധിച്ച് വരുന്ന തീവ്രവാദവും അതിനെ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ഇന്ത്യയുടെ ആവശ്യം

ഇന്ത്യയുടെ ആവശ്യം

ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നത് ഇന്ത്യക്ക് അത്യാവശ്യമാണ്. ദ്വിദിന ഉച്ചകോടിയാണ് നടക്കുന്നത്. കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ ഉച്ചകോടി കൂടിയാണിത്. ഇന്ത്യയെയും പാകിസ്താനെയുമാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വ്യാപാരം സഹകരണം എന്ന ആവശ്യവും ഇന്ത്യ മുന്നോട്ട് വെക്കും. ചൈനയിലെ ഷാന്‍ദോംഗ് പ്രവിശ്യയിലെ തീരദേശ നഗരമാണ് ക്വിങ്ദാവോ. നിരവധി കാര്യങ്ങള്‍ മോദി ഷീ ജിന്‍ പിംഗുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിലാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചൈനയുമായുള്ള ബന്ധം

ചൈനയുമായുള്ള ബന്ധം

ദോക്ലാമിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഇത് മികച്ച രീതിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മോദി. കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തോടെ ഇത് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ചൈനയുമായുള്ള വ്യാപാര ബന്ധത്തിലാണ് ഇന്ത്യ കണ്ണുവെക്കുന്നത്. കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി ചൈനയിലെത്തുന്നത്. നേരത്തെ അനൗപചാരിക ഉച്ചകോടിക്കായി മോദി വുഹാനിലെത്തിയിരുന്നു. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതും ഇവിടെ വച്ചാണ്.

ആരൊക്കെ പങ്കെടുക്കും

ആരൊക്കെ പങ്കെടുക്കും

12 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പ്രധാനമായും പങ്കെടുക്കുന്നത്. എസ്‌സിഒയിലെ അംഗങ്ങളായ എട്ട് രാജ്യങ്ങളുടെ നേതാക്കളും പിന്നെ നാല് നിരീക്ഷക രാജ്യങ്ങളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുടെ തലവന്‍മാരും പങ്കെടുക്കും. ആഗോള പ്രാധാന്യമുള്ള കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്യുക. ചൈന, ഇന്ത്യ, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, പാകിസ്താന്‍ എന്നിവരാണ് സ്ഥിരാംഗമുള്ള എട്ട് രാജ്യങ്ങള്‍. നിരീക്ഷക രാജ്യങ്ങളായി അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവരും പങ്കെടുക്കും

വ്യാപാര കരാറുകള്‍

വ്യാപാര കരാറുകള്‍

ഇറാനിലെ ചബഹാര്‍ തുറമുഖത്തെ പോലെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യാപാര കരാറുകള്‍ക്കാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. നോര്‍ത്ത്-സൗത്ത് മേഖലിലെ 7200 കിലോമീറ്റര്‍ നീളമുള്ള ഗതാഗത ഇടനാഴി ഇന്ത്യക്ക് തുറന്ന് കൊടുക്കാനും മോദി ആവശ്യപ്പെട്ടേക്കും. പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങളിലേക്കുള്ള പ്രധാന ഗതാഗത പാതയാണിത്. അതേസമയം ചൈനയുടെ ഐടി, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഇന്ത്യക്കായി തുറന്ന് കൊടുക്കാനും മോദി ആവശ്യപ്പെടും. ദീര്‍ഘകാലമായി ഇന്ത്യ ഇത് ആവശ്യപ്പെടുന്നുണ്ട്.

പാകിസ്താനുമായുള്ള ബന്ധം

പാകിസ്താനുമായുള്ള ബന്ധം

ഉച്ചകോടിയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് പാകിസ്താനുമായി മോദി ചര്‍ച്ച നടത്തുമോ എന്നാണ്. നിരവധി രാഷ്ട്രങ്ങളിലെ തലവന്‍മാരുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ പാകിസ്താന്‍ പ്രസിഡന്റ് മാമ്‌നൂന്‍ ഹുസൈനുമായി കൂടിക്കാഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദം ഇന്ത്യക്ക് പ്രശ്‌നമാണെന്ന് നിരവധി തവണ പറഞ്ഞതാണ്. ഭീകരരെ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത് പാകിസ്താനാണെന്ന് നിരവധി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഒരു ചര്‍ച്ച ഉണ്ടാവില്ല എന്നാണ് സൂചന.

ചുമതലപ്പെടുത്തിയത് കുഞ്ഞാലിക്കുട്ടിയെ! വേദനയുണ്ട്, പക്ഷേ... വിശദീകരണവുമായി ഹസൻ...ചുമതലപ്പെടുത്തിയത് കുഞ്ഞാലിക്കുട്ടിയെ! വേദനയുണ്ട്, പക്ഷേ... വിശദീകരണവുമായി ഹസൻ...

മാണിക്ക് രാജ്യസഭാസീറ്റ്: മിണ്ടാതെ സഹിച്ചിരിക്കുന്നത് എന്തിന്?? പൊട്ടിത്തെറിച്ച് വിടി ബൽറാം!!മാണിക്ക് രാജ്യസഭാസീറ്റ്: മിണ്ടാതെ സഹിച്ചിരിക്കുന്നത് എന്തിന്?? പൊട്ടിത്തെറിച്ച് വിടി ബൽറാം!!

English summary
PM Modi Visits China For Second Time In 6 Weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X