കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര പ്രസംഗം നടത്തി മോദി; കയ്യടിച്ച് ആഗോള വ്യവസായികള്‍, ഇന്ത്യയുടെ കുതിപ്പില്‍ പങ്കാളികളാകൂ

  • By Ashif
Google Oneindia Malayalam News

ദാവോസ്: ലോകസാമ്പത്തിക ഫോറത്തിന്റെ 48ാം പ്ലീനറി സമ്മേളനത്തില്‍ ആഗോള വ്യവസായികളെ കൈയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വിറ്റ്‌സര്‍ലാന്റിലെ മലയോര നഗരമായ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ 20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. നേരത്തെ 1997 ദേവഗൗഡയാണ് മോദിക്ക് മുമ്പ് പ്രസംഗിച്ച പ്രധാനമന്ത്രി.

Pm

ഇന്ത്യയുടെ കുതിപ്പില്‍ പങ്കളികളാകാന്‍ ആഗോള സമൂഹത്തെ ക്ഷണിക്കുകയാണെന്ന് മോദി പറഞ്ഞു. നമസ്‌തേ പറഞ്ഞു തുടങ്ങിയ മോദിയുടെ വാക്കുകള്‍ സദസ് കയ്യടികളോടെയാണ് സ്വീകരിച്ചത്. ലോക സാമ്പത്തിക രാഷ്ട്രീയ രംഗത്ത് പുതിയ ശക്തികള്‍ മാറ്റംവരുത്തുകയാണെന്ന് മോദി പറഞ്ഞു.

ലോകത്തിന്റെ ഭാവി മാറുകയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. സമാധാനവും സുരക്ഷയും നിലനിര്‍ത്തുക എന്നതാണ് ലോകം നേരിടുന്ന വെല്ലുവിളി. സാങ്കേതിക വിദ്യയാണ് ഈ യുഗത്തില്‍ പ്രാധാന്യമായിട്ടുള്ളതെന്നും മോദി പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ലോകം ഒരു കുടുംബമാണെന്ന ആശയമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. രാജ്യങ്ങളും മനുഷ്യരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ഈ ആശയത്തിന് സാധിക്കുമെന്നും മോദി പറഞ്ഞു.

വിവിധ സംസ്‌കാരങ്ങളാണ് ഇന്ത്യയെ അഭിമാനത്തിന്റെ തേരിലേറ്റുന്നത്. ഇന്ത്യന്‍ ജനാധിപത്യം കേവലം രാഷ്ട്രീയ സംവിധാനമല്ല. ഒരു ജീവിത വഴിയാണത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് തന്റെ സര്‍ക്കാരിന്റെ നയം.

ഭീകരവാദം ലോകം നേരിടുന്ന വെല്ലുവിളിയാണ്. അപകടമാണ്. ഭീകരവാദത്തില്‍ നല്ലതും ചീത്തതും കാണുന്നത് ഭൂഷണമല്ല. യുവാക്കള്‍ വര്‍ഗീയ വല്‍ക്കരിക്കപ്പെടുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

English summary
PM Modi's address at the plenary session of WEF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X