വിലക്കിയ മണ്ണിലേക്ക് അതിഥിയായി മോദിയെത്തുന്നു
വാഷിങ്ടണ്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് വിലക്ക് കല്പിച്ച മണ്ണിലേക്ക് അതിഥിയായി ഒടുവില്‍ നരേന്ദ്രമോദിയെത്തുന്നു. സപ്തംബര്‍ 29,30 തീയ്യതികളില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നടക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മോദിയെ സംബന്ധച്ചെടുത്തോളം ഇത് ചരിത്രവിജയത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളാണ്. 2005ല്‍ അമേരിക്കന്‍ ഭരണകൂടം മോദിയ്ക്ക് വിസ നിഷേധിച്ചിരുന്നു. 2002ല്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ആഭ്യന്തരകലാപത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു ഇത്.
മുഖ്യമന്ത്രി ആയിരുന്നിട്ടുപോലും മോദിക്ക് വിസ നിഷേധിച്ചത് അന്ന് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയുമായുളള നയതന്ത്ര-വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കാന്‍ സന്ദര്‍ശനം പ്രയോജനകരമായേക്കുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. പ്രതിരോധം, വാണിജ്യം തുടങ്ങി വിവിധ മേഖലകളിലെ സഹകരണംസംബന്ധിച്ച വ്യക്തമായ തീരുമാനങ്ങള്‍ ഒബാമ- മോദി കൂടിക്കാഴ്ചയില്‍ വിഷയങ്ങളാകും. അഫ്ഖാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിയും ചര്‍ച്ച ചെയ്യും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയത്തില്‍ അനുമോദനമറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് ഒബാമ അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിര്‍ണായക പങ്കാളിയാകാന്‍ ഇന്ത്യയെ ക്ഷണിക്കുന്നുവെന്നാണ്മോദിയെ ക്ഷണിച്ചുകൊണ്ടുളള കത്തില്‍ ഒബാമ പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും വ്യാവസായിക സമൂഹം ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്. മോദിയുടെ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര - വ്യാപാര ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കും ? എന്തായാലും കാത്തിരുന്നു കാണാം.












Click it and Unblock the Notifications