കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൽപ്പം ആത്മപ്രശംസ!! കുറച്ച് പ്രശംസ മോദിക്കും!! സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളെന്ന് ട്രംപ്!!

സമൂഹമാധ്യമങ്ങളിലെ ലോക നേതാക്കൾ താനും മോദിയും സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണെന്ന് മാധ്യമങ്ങളോടും അമേരിക്കൻ ജനതയോടും ഇന്ത്യൻ ജനതയോടും പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടൺ: താനും മോദിയും സമൂഹമാധ്യമത്തിലെ ലോക നേതാക്കളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊമാൾഡ് ട്രംപ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇരു നേതാക്കൾക്കുമുള്ള ജനപിന്തുണയെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലെ ജനപിന്തുണ ജനങ്ങളുമായി നേരിട്ട് ഇടപെടാൻ തങ്ങളെ സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ലോക നേതാക്കൾ താനും മോദിയും സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണെന്ന് മാധ്യമങ്ങളോടും അമേരിക്കൻ ജനതയോടും ഇന്ത്യൻ ജനതയോടും പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പരാമർശം.

modi trump

തങ്ങൾ രണ്ടുപേരും വിശ്വാസികളാണെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധികളുമായും രാഷ്ട്ര നേതാക്കളുമായും സമൂഹമാധ്യമങ്ങൾ വഴി ആശയവിനിമയം നടത്താൻ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവസരമുണ്ടെന്നും ട്രംപ് പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന ലോക നേതാക്കളാണ് മോദിയും ട്രംപും. ട്വിറ്ററിൽ 32.8 മില്യൺ ഫോളോവേഴ്സാണ് ട്രംപിനുള്ളത്. മോദിയെ 31 മില്യൺ പേരും പിന്തുടരുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ മോദിക്കാണ് ആരാധകർ ഏറെയുള്ളത്. 41.8 മില്യൺ ജനങ്ങളാണ് മോദിയെ പിന്തുടരുന്നത്. 23.6 മില്യൺ പേരാണ് ട്രംപിനെ പിന്തുടരുന്നത്.

English summary
PM Narendra Modi and I are world leaders in social media, says Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X