കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍ സന്ദര്‍ശനം: മുംബൈ, ദില്ലി നഗരങ്ങളില്‍ നിന്ന് ടെല്‍ അവീവിലേയ്ക്ക് വിമാന സര്‍വ്വീസ്

മുംബൈ, ദില്ലി എന്നീ നഗരങ്ങളില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേയക്കാണ് വിമാന സര്‍വ്വീസ്

Google Oneindia Malayalam News

ടെല്‍ അവീവ്: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് മോദിയുടെ പ്രഖ്യാപനം. മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുംബൈ, ദില്ലി എന്നീ നഗരങ്ങളില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേയക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ രാജ്യത്തെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രഖ്യാപനം.

ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പേഴ്സണ്‍സ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മോദി ഇന്ത്യന്‍ സമൂഹത്തിന് ഉറപ്പുനല്‍കി. ടെല്‍ അവീവ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിപാടിയില്‍ 6000 പേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിക്കാണാനായി എത്തിച്ചേര്‍ന്നത്. ഇതോടെ ഏഴ് പതിറ്റാണ്ടിനിടെ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതി ഇതോടെ നരേന്ദ്രമോദിയ്ക്ക് സ്വന്തമായി.

ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍!!ആവശ്യം സിക്കിമിന്റെ സ്വാതന്ത്ര്യം!! ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍!!ആവശ്യം സിക്കിമിന്റെ സ്വാതന്ത്ര്യം!!

9-israelipm-modi
ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഏഴ് സുപ്രധാന കരാറുകളിലാണ് ഒപ്പുവെച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് പോരാടുമെന്ന് പ്രഖ്യാപിച്ച ഇരു നേതാക്കളും ആണവരംഗത്തും, കാര്‍ഷിക രംഗത്തും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ബഹിരാകാശം, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന് 25 വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മോദി ചൂണ്ടിക്കാണിച്ചു.
English summary
Making a major outreach to the Indian diaspora in Israel, Prime Minister Narendra Modi on Wednesday urged them to visit India more often and announced plans to launch flight service to Tel Aviv from Delhi and Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X