ജി 20 ഉച്ചകോടി: ജോ ബൈഡൻ അടക്കമുളള ലോകനേതാക്കളുമായി സൗഹൃദം പങ്കിട്ട് നരേന്ദ്ര മോദി
റോം: ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അടക്കമുളള ലോകനേതാക്കളുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി ലോകനേതാക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജി 20 ഉച്ചകോടിയുടെ ഇടവേളകളില്‍ ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങളില്‍ ജോ ബൈഡന്‍ നരേന്ദ്ര മോദിയുടെ തോളില്‍ കൈയിട്ട് കുശലം പറയുന്നതും ഇമ്മാനുവേല്‍ മാക്രോണ്‍ മോദിയെ ആലിംഗനം ചെയ്യുന്നതുമടക്കം കാണാം. സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്നലെയും ഇന്നുമായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമില്‍ എത്തിയിരിക്കുന്നത്.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുമായുളള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ജി20 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം സഹായിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്‌ള പ്രതികരിച്ചു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വേദിയാണ് ജി20 ഉച്ചകോടി. ലോകത്തെ ജനസംഖ്യയുടെ 60 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ആഗോള ആളോഹരി വരുമാനത്തിന്റെ 80 ശതമാനവും കൈയ്യാളുന്ന രാജ്യങ്ങളാണ് ജി20 രാജ്യങ്ങള്‍.
ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം റോമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. അധികാരത്തിലെത്തിയതിന് ശേഷം ഇത് ആറാം തവണയാണ് നരേന്ദ്ര മോദി റോം സന്ദര്‍ശിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ചാള്‍സ് മൈക്കല്‍, റോമിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉര്‍സൂല വോണ്‍ ദേര്‍ ലെയന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്നലെ വത്തിക്കാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ച മാര്‍പാപ്പ ഇന്ത്യയിലേക്ക് എത്തും.












Click it and Unblock the Notifications