• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രി മോദി ഇന്ന് ഫ്രാന്‍സിലേക്ക് പുറപ്പെടും; ഭീകരവാദം, പ്രതിരോധം പ്രധാന വിഷയങ്ങള്‍

  • By S Swetha

ദില്ലി: പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 22 മുതല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം പാരീസിലെത്തുന്ന മോദി സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി, ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ തുടങ്ങിയവയെ കുറിച്ചും മാക്രോണുമായി ചര്‍ച്ച നടത്തും.

ചിദംബരത്തിന്റെ അറസ്റ്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന്

പാരീസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഒയിസില്‍ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിലെ പണികഴിപ്പിച്ച ചാറ്റോ ഡി ചാന്റിലിയില്‍ മോദിക്കായി പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനും നിഡ് ഡി എയ്ഗലില്‍ എയര്‍ ഇന്ത്യ അപകടത്തിലെ ഇന്ത്യന്‍ ഇരകള്‍ക്കുള്ള സ്മാരകം ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രാന്‍സിലേക്കുള്ള ഉഭയകക്ഷി സന്ദര്‍ശനവും ജി 7 ഉച്ചകോടിയിലേക്കുള്ള ക്ഷണവും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായതും അടുത്തതുമായ പങ്കാളിത്തത്തിന്റെയും ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും ധനസഹായവും

കാലാവസ്ഥാ വ്യതിയാനവും ധനസഹായവും

കാലാവസ്ഥാ വ്യതിയാനം, ധനസഹായം, ഹരിത സാങ്കേതികവിദ്യകള്‍ക്കായുള്ള സഹകരണം, നിര്‍ദ്ദിഷ്ട റോഡ്മാപ്പ്, ഡിജിറ്റല്‍, സൈബര്‍സ്‌പേസ് തുടങ്ങിയ പുതിയ മേഖലകളിലെ തുറന്ന പങ്കാളിത്തം, നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചകള്‍ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരിക്കുമെന്നും ഇക്കാര്യത്തില്‍ കരാറുകള്‍ ഒപ്പിടുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തെക്കുറിച്ചുള്ള കരാറുകളും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കരാറുകളൊന്നും അജണ്ടയില്‍ ഇല്ല. ഭാവിയിലെ റോഡ്മാപ്പ് പ്രതിരോധ പ്രതിരോധ സഹകരണത്തെക്കുറിച്ച് ചര്‍ച്ച പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

 ആണവ റിയാക്ടര്‍ പ്രശ്നം

ആണവ റിയാക്ടര്‍ പ്രശ്നം

ജയ്താപൂര്‍ ആണവ റിയാക്ടറുകളുടെ പ്രശ്‌നവും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ വന്നേക്കാം. റിയാക്ടറുകളുടെ ചെലവ്-ഫലപ്രാപ്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്നും റോഡ് ബ്ലോക്ക് ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍, അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയ, തീവ്രവാദ ധനസഹായം തുടങ്ങിയ പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) മീറ്റിംഗിന് മുന്നോടിയായാണ് മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമായ കാര്യമാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ വികസിപ്പിക്കുന്നതിനായി ജി -7 ന്റെ മുന്‍കൈയില്‍ 1989-ല്‍ സ്ഥാപിതമായ ഒരു അന്തര്‍ ഗവണ്‍മെന്റല്‍ സംഘടനയാണ് പാരീസ് ആസ്ഥാനമായുള്ള ആന്റി മണി ലോണ്ടറിംഗ് വാ്ച്ച് ഡോഗ് അല്ലെങ്കില്‍ ഗ്രൂപ് ഡി ആക്ഷന്‍ ഫിനാന്‍സിയര്‍.

 യുഎഇ- ബഹ് റൈന്‍ സന്ദര്‍ശനം

യുഎഇ- ബഹ് റൈന്‍ സന്ദര്‍ശനം

ഫ്രാന്‍സില്‍ നിന്ന് പ്രധാനമന്ത്രി യുഎഇയിലേക്കും ബഹ്റൈനിലേക്കും ഉഭയകക്ഷി സന്ദര്‍ശനത്തിനായി പുറപ്പെടും. തുടര്‍ന്ന് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിലെ ബിയാരിറ്റ്സ് നഗരത്തിലേക്ക് മടങ്ങും. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും സംബന്ധിച്ച വിഷയങ്ങളെ ഇന്ത്യ എങ്ങനെ സമീപിക്കുന്നുവെന്നതിനെക്കുറിച്ചും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച യുഎഇയില്‍ എത്തുന്ന മോദി യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കും. ഏപ്രിലില്‍ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിച്ചതിന്റെ ഭാഗമായാണ് ഇത്. അതേസമയം, ബഹ്റൈനിലേക്കുള്ള സന്ദര്‍ശനം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി നടത്തുന്ന സന്ദര്‍ശനമാണ്. ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അലി ഖലീഫയെ സന്ദര്‍ശിക്കുന്ന മോദി ഉഭയകക്ഷി അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

English summary
PM Narendra Modi leaves for France for G7 summit, visits UAE and Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X