കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിങ്കപ്പൂരില്‍ മോദി-ജിം മാറ്റിസ് കൂടിക്കാഴ്ച: യുഎസ്- ഇന്ത്യ സൈനിക സഹകരണത്തില്‍ വഴിത്തിരിവ്

Google Oneindia Malayalam News

സിങ്കപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിങ്കപ്പൂരിലെത്തിയപ്പോഴായിരുന്നു ജിം മാറ്റിസുമായുള്ള കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ യുഎസ് പെന്റഗണ്‍ പസഫിക് കമാന്‍ഡിന്റെ പേര് ഇന്തോ- പസഫിക് കമാന്‍ഡ് ​എന്ന് മാറ്റിയിരുന്നു. യുഎസ് സൈന്യത്തില്‍ ഇന്ത്യയുടെ പങ്ക് ഉറപ്പിക്കുന്നതാണ് യുഎസ് നീക്കം.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രി ജിം മാറ്റിസുമായി അടച്ചിട്ട മുറിയിലാണ് ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളുടേയും സുരക്ഷ സംബന്ധിച്ച കാര്യങ്ങളും ആഗോള താല്‍പ്പര്യങ്ങളും ചര്‍ച്ചയായിരുന്നു. ഷാന്‍ഗ്രി ലാ ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജിം മാറ്റിസും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇന്തോ- പസഫിക് പ്രദേശത്ത് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ജിം മാറ്റിസ് ഊന്നിപ്പറയുന്നു. ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ അമേരിക്ക അടുത്ത കാലത്ത് നടത്തിയ നീക്കങ്ങളും ഇവിടെ ചര്‍ച്ചയായിരുന്നു. ചൈനക്ക് പുറമേ വിയറ്റ്നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, ബ്രൂണെ, തായ് വാന്‍ എന്നീ രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്ന പ്രദേശമാണ് ദക്ഷിണ ചൈനാ കടല്‍.

modi-jimmattis

ഇന്ത്യയും ചൈനയും വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ഏഷ്യയ്ക്കും ലോകത്തിന് തന്നെയും മികച്ച ഭാവിയുണ്ടാകുമെന്ന് മോദി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമപ്രകാരം ഇന്ത്യയ്ക്കും ചൈനയ്ക്കും കടല്‍, വ്യോമ പാത, എന്നിവയ്ക്ക് മേല്‍ തുല്യ അവകാശമാണുള്ളതെന്നും മോദി പറയുന്നു.

English summary
Prime Minister Narendra Modi today met US Defence Secretary Jim Mattis in Singapore, days after the Pentagon renamed its Pacific Command as Indo-Pacific Command in a largely symbolic move to signal India's importance to the US military.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X